---
title: " ബഫർസോൺ സീറോ പോയിന്റ് ; വന്യജീവി കൺസർവേറ്ററുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്‌ എം എല്‍ എ."
english_title: "bufferzone zero point ; Sunny Joseph MLA held discussion with wildlife conservator."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122616/bufferzone-zero-point-sunny-joseph-mla-held-discussion-with-wildlife-conservator"
published_at: "2023-06-15T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b16d574e1a_sunny_josph.jpg"
keywords: []
---

#  ബഫർസോൺ സീറോ പോയിന്റ് ; വന്യജീവി കൺസർവേറ്ററുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്‌ എം എല്‍ എ.

> **Lead Summary:** **ആറളം:** ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ ബഫർസോൺ സീറോ പോയിന്റ് ആയി നിജപ്പെടുത്തുന്നതിന് പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതിനെ സംബന്ധിച്ച് മുഖ്യ വന്യജീവി കൺസർവേറ്ററുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്‌ എം എല്‍ എ. ആറളം വന്യജീവി സങ്കേതത്തിന്റെ തെക്കേ അതിർത്തിയിൽ 50 മീറ്റർ ദൂരത്തിൽ ബഫർസോൺ നിർദ്ദേശിച്ചുകൊണ്ടുള്ള വനം വന്യജീവി വകുപ്പ് സമർപ്പിച്ച കരട് നിര്‍ദേശത്തില്‍ ഭേദഗതി വരുത്തി സുപ്രീംകോടതിയുടെ ഏറ്റവും അവസാനത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയത് സീറോ പോയിന്റായി നിജപ്പെടുത്തുന്നതിന് പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതിനെ സംബന്ധിച്ച് മുഖ്യ വന്യജീവി കൺസർവേറ്റർ ഗംഗ സിംഗിന്റെ ഓഫീസിൽ എത്തി പേരാവൂര്‍ നിയോജകമണ്ഡലം എം എല്‍ എ സണ്ണി ജോസഫ് ചർച്ച നടത്തി. ഭേദഗതി വരുത്തി പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പ് നൽകിയതായി സണ്ണി ജോസഫ്‌ എം എല്‍ എ പറഞ്ഞു.

## Article Content

**ആറളം:** ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ ബഫർസോൺ സീറോ പോയിന്റ് ആയി നിജപ്പെടുത്തുന്നതിന് പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതിനെ സംബന്ധിച്ച് മുഖ്യ വന്യജീവി കൺസർവേറ്ററുമായി ചര്‍ച്ച നടത്തി സണ്ണി ജോസഫ്‌ എം എല്‍ എ. ആറളം വന്യജീവി സങ്കേതത്തിന്റെ തെക്കേ അതിർത്തിയിൽ 50 മീറ്റർ ദൂരത്തിൽ ബഫർസോൺ നിർദ്ദേശിച്ചുകൊണ്ടുള്ള വനം വന്യജീവി വകുപ്പ് സമർപ്പിച്ച കരട് നിര്‍ദേശത്തില്‍ ഭേദഗതി വരുത്തി സുപ്രീംകോടതിയുടെ ഏറ്റവും അവസാനത്തെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആയത് സീറോ പോയിന്റായി നിജപ്പെടുത്തുന്നതിന് പുതിയ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതിനെ സംബന്ധിച്ച് മുഖ്യ വന്യജീവി കൺസർവേറ്റർ ഗംഗ സിംഗിന്റെ ഓഫീസിൽ എത്തി പേരാവൂര്‍ നിയോജകമണ്ഡലം എം എല്‍ എ സണ്ണി ജോസഫ് ചർച്ച നടത്തി. ഭേദഗതി വരുത്തി പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പ് നൽകിയതായി സണ്ണി ജോസഫ്‌ എം എല്‍ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122616/bufferzone-zero-point-sunny-joseph-mla-held-discussion-with-wildlife-conservator)