---
title: "മാഹി മേഖലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു."
english_title: "Mahi inaugurated the regional entry festival. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122624/mahi-inaugurated-the-regional-entry-festival"
published_at: "2023-06-15T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b1d77b1646_mahi_.jpg"
keywords: []
---

# മാഹി മേഖലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** മാഹി മേഖലാതല പ്രവേശനോത്സവം ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാലയ അനുഭവങ്ങളും ആഹ്ളാദ പൂര്‍ണ്ണമായ വിദ്യാലയ അന്തരീക്ഷമൊരുക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മക്ക് കഴിയണമെന്നും പ്രവേശനോത്സവങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള നല്ല തുടക്കമാണെന്നും ഉത്തമരാജ് മാഹി അഭിപ്രായപ്പെട്ടു. ചെണ്ടമേളത്തിന്റെ അകമ്പടിയോടൊപ്പം കായികാധ്യാപിക വിനിത ടീച്ചറുടെ നേത്യത്വത്തിൽ കുട്ടികളുടെ സ്വാഗത ഡാൻസുമായി പ്രീപ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ.വി.സന്ദീവ് അധ്യക്ഷത വഹിച്ചു. മയ്യഴി സർക്കാർ തലത്തിൽ ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ആരംഭിക്കുന്ന എൻ സി ആർ ടി സിലബസിലെ പാഠ പുസ്തകങ്ങൾ ഉത്തരാജ് വിതരണം ചെയ്തു മാതൃ സമിതി അധ്യക്ഷ കെ.രസ്ന, സഹപാഠി ചെയർമാൻ കെ.മോഹനൻ മുൻ പ്രധാനാധ്യാപിക എ.ടി പത്മജ ടീച്ചർ,തങ്കലത കെ.എം, എം. മുസ്തഫ മാസ്റ്റർ തുടങ്ങിവര്‍ ആശംസകൾ നേര്‍ന്നു. പ്രധാനാധ്യാപകന്‍ കെ.വി മുരളിധരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഖ പി നന്ദിയും പറഞ്ഞു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. ആദ്യമായി സ്കൂളിലെത്തുന്നതിന്റെ കൗതുകം കുരുന്നു മുഖങ്ങളിൽ കാണാമായിരുന്നു. ചിരിയും കളിയുമായി എത്തിയ കുട്ടികൾക്ക് മുൻ പ്രധാനാധ്യാപിക എ.ടി.പത്മ ടീച്ചറുടെ വകയായി കളിപ്പാട്ടങ്ങളും നൽകി. ചടങ്ങില്‍ സഹപാഠിയായ ടി പി രാമകൃഷ്ണന്റെ വക പായസം വിതരണം ചെയ്തു

## Article Content

മാഹി മേഖലാതല പ്രവേശനോത്സവം ചാലക്കര ഉസ്മാൻ ഗവ: ഹൈസ്ക്കൂളിൽ മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ ഉത്തമരാജ് മാഹി ഉദ്ഘാടനം ചെയ്തു. നല്ല വിദ്യാലയ അനുഭവങ്ങളും ആഹ്ളാദ പൂര്‍ണ്ണമായ വിദ്യാലയ അന്തരീക്ഷമൊരുക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മക്ക് കഴിയണമെന്നും പ്രവേശനോത്സവങ്ങള്‍ ആ ലക്ഷ്യത്തിലേക്കുള്ള നല്ല തുടക്കമാണെന്നും ഉത്തമരാജ് മാഹി അഭിപ്രായപ്പെട്ടു. ചെണ്ടമേളത്തിന്റെ അകമ്പടിയോടൊപ്പം കായികാധ്യാപിക വിനിത ടീച്ചറുടെ നേത്യത്വത്തിൽ കുട്ടികളുടെ സ്വാഗത ഡാൻസുമായി പ്രീപ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ.വി.സന്ദീവ് അധ്യക്ഷത വഹിച്ചു. മയ്യഴി സർക്കാർ തലത്തിൽ ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ആരംഭിക്കുന്ന എൻ സി ആർ ടി സിലബസിലെ പാഠ പുസ്തകങ്ങൾ ഉത്തരാജ് വിതരണം ചെയ്തു മാതൃ സമിതി അധ്യക്ഷ കെ.രസ്ന, സഹപാഠി ചെയർമാൻ കെ.മോഹനൻ മുൻ പ്രധാനാധ്യാപിക എ.ടി പത്മജ ടീച്ചർ,തങ്കലത കെ.എം, എം. മുസ്തഫ മാസ്റ്റർ തുടങ്ങിവര്‍ ആശംസകൾ നേര്‍ന്നു. പ്രധാനാധ്യാപകന്‍ കെ.വി മുരളിധരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഖ പി നന്ദിയും പറഞ്ഞു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി. ആദ്യമായി സ്കൂളിലെത്തുന്നതിന്റെ കൗതുകം കുരുന്നു മുഖങ്ങളിൽ കാണാമായിരുന്നു. ചിരിയും കളിയുമായി എത്തിയ കുട്ടികൾക്ക് മുൻ പ്രധാനാധ്യാപിക എ.ടി.പത്മ ടീച്ചറുടെ വകയായി കളിപ്പാട്ടങ്ങളും നൽകി. ചടങ്ങില്‍ സഹപാഠിയായ ടി പി രാമകൃഷ്ണന്റെ വക പായസം വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122624/mahi-inaugurated-the-regional-entry-festival)