---
title: "ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേ അപകടം സംഭവിച്ച് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ യുവാവിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം"
english_title: "85 lakh compensation for a young man who was seriously injured below the waist in an accident while riding on the back of a bike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122635/85-lakh-compensation-for-a-young-man-who-was-seriously-injured-below-the-waist-in-an-accident-while-riding-on-the-back-of-a-bike"
published_at: "2023-06-15T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b287d4bd3e_fdgdfgf.jpg"
keywords: []
---

# ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേ അപകടം സംഭവിച്ച് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ യുവാവിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം

> **Lead Summary:** **കൊച്ചി: **ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേ അപകടം സംഭവിച്ച് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ യുവാവിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് എറണാകുളം മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍. അപകടത്തിനിടെ സംഭവിക്കുന്ന മരണങ്ങള്‍ക്കല്ലാതെ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കുന്നത് അപൂര്‍വമാണ്. 2020 ആഗസ്റ്റിലാണ് പള്ളുരുത്തി സ്വദേശിയായ ക്രിസ്റ്റി ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയുന്നതിനിടെ അപകടത്തില്‍പ്പെടുന്നത്.

## Article Content

**കൊച്ചി: **ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേ അപകടം സംഭവിച്ച് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റ യുവാവിന് 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് എറണാകുളം മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍. അപകടത്തിനിടെ സംഭവിക്കുന്ന മരണങ്ങള്‍ക്കല്ലാതെ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കുന്നത് അപൂര്‍വമാണ്. 2020 ആഗസ്റ്റിലാണ് പള്ളുരുത്തി സ്വദേശിയായ ക്രിസ്റ്റി ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയുന്നതിനിടെ അപകടത്തില്‍പ്പെടുന്നത്.

ക്രിസ്റ്റി യാത്രചെയ്തിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു കാറില്‍ ഇടിക്കുകയും ക്രിസ്റ്റി തെറിച്ചുവീണ് അരക്ക് താഴേക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. പരിക്കിന്റെ ഗുരുതരാവസ്ഥ പരിഗണിച്ച് ടാറ്റ എ.ഐ.ജി. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് 68,09,276 രൂപയും പലിശയും നല്‍കാനായിരുന്നു കോടതി വിധി. തുടര്‍ന്നാണ് പലിശയടക്കം 85 ലക്ഷം രൂപ നഷ്ടപരിഹാരമായി ഇന്‍ഷുറന്‍സ് കമ്പനിയോട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.

അതേസമയം, ബൈക്കിന്റെ പിന്നിലിരുന്ന് യാത്രചെയ്യുന്ന ആളുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുമെന്നതിനെക്കുറിച്ച് മിക്ക ആള്‍ക്കാര്‍ക്കും അറിയില്ലെന്നും ബൈക്കിന് ബംപര്‍ ടു ബംപര്‍ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയും തുക ലഭിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122635/85-lakh-compensation-for-a-young-man-who-was-seriously-injured-below-the-waist-in-an-accident-while-riding-on-the-back-of-a-bike)