---
title: "സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് വ​യോ​ജ​ന​ങ്ങ​ളു​ടെ സ​ർ​വേ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​റി​യി​ച്ചു"
english_title: "Department of Social Justice will start the survey of the elderly soon. Ntri Dr. R. Point made "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122670/department-of-social-justice-will-start-the-survey-of-the-elderly-soon-ntri-dr-r-point-made"
published_at: "2023-06-15T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b463aea033_fghbkj.jpg"
keywords: []
---

# സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് വ​യോ​ജ​ന​ങ്ങ​ളു​ടെ സ​ർ​വേ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​റി​യി​ച്ചു

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് വ​യോ​ജ​ന​ങ്ങ​ളു​ടെ സ​ർ​വേ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​റി​യി​ച്ചു. ഇ​തി​ലൂ​ടെ വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നാ​ണ് ശ്ര​മം. എ​ല്ലാ വീ​ടു​ക​ളി​ലും ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ളെ​ത്തും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മു​തി​ർ​ന്ന പൗ​ര​ന്മാ​രോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.വ​യോ​ജ​ന​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ​ക്ക്​ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും. ഇ​വ​ർ​ക്കാ​യി വ്യ​വ​സ്ഥാ​പി​ത നി​യ​മം ത​യാ​റാ​ക്കും.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് വ​യോ​ജ​ന​ങ്ങ​ളു​ടെ സ​ർ​വേ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​റി​യി​ച്ചു. ഇ​തി​ലൂ​ടെ വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നാ​ണ് ശ്ര​മം. എ​ല്ലാ വീ​ടു​ക​ളി​ലും ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ളെ​ത്തും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മു​തി​ർ​ന്ന പൗ​ര​ന്മാ​രോ​ടു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.വ​യോ​ജ​ന​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ​ക്ക്​ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും. ഇ​വ​ർ​ക്കാ​യി വ്യ​വ​സ്ഥാ​പി​ത നി​യ​മം ത​യാ​റാ​ക്കും.

സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​വും ന​ട​പ്പാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ന്ന​തി​നാ​യി ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച വ​യോ​ജ​ന ക്ല​ബു​ക​ൾ കേ​ര​ളം മു​ഴു​വ​ൻ വ്യാ​പി​പ്പി​ക്കും. മാ​ന​വി​ക​മാ​യ ആ​ർ​ദ്ര​ത​യും സ്നേ​ഹ​വും ഹൃ​ദ​യൈ​ക്യ​വും ക്ഷ​യി​ച്ചു​വ​രു​ന്ന കാ​ല​മാ​ണി​ത്. സ​ർ​ക്കാ​റി​നു കീ​ഴി​ൽ​ 16 വ​യോ​ജ​ന ഹോ​മു​ക​ൾ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​യെ മാ​തൃ​ക ഭ​വ​ന​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​യോ​ജ​ന സേ​വ​ന​വും പ​ദ്ധ​തി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന കൈ​പ്പു​സ്ത​കം മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122670/department-of-social-justice-will-start-the-survey-of-the-elderly-soon-ntri-dr-r-point-made)