---
title: "ഗൾഫ് നാട്ടിൽ വേനലവധി: പ്രവാസികളുടെ കീശകാലിയാക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ "
english_title: "Summer vacations in Gulf countries: Airlines target expats pocketbook"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122684/summer-vacations-in-gulf-countries-airlines-target-expats-pocketbook"
published_at: "2023-06-16T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bb5fa0ced8_images_(32).jpeg"
keywords: []
---

# ഗൾഫ് നാട്ടിൽ വേനലവധി: പ്രവാസികളുടെ കീശകാലിയാക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ 

> **Lead Summary:** **കോഴിക്കോട്**: ഗൾഫ് നാട്ടിൽ വേനലവധിയുടെ ഭാ ഗമായി വിദ്യാലയങ്ങൾ അടച്ച സാഹചര്യത്തിൽ പ്രവാസികളുടെ കുടുംബസമ്മേതമുള്ള മടങ്ങി വര വ് ആഘോഷിക്കാൻ' വിമാന കമ്പനികൾ. പ്രവാ സികളുടെ കീശകാലിയാക്കാൻ ലക്ഷ്യമിട്ട് വിമാന ക്കമ്പനികൾ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു. ഇ രട്ടിയിലേറെയാണ് വർധന.

## Article Content

**കോഴിക്കോട്**: ഗൾഫ് നാട്ടിൽ വേനലവധിയുടെ ഭാ ഗമായി വിദ്യാലയങ്ങൾ അടച്ച സാഹചര്യത്തിൽ പ്രവാസികളുടെ കുടുംബസമ്മേതമുള്ള മടങ്ങി വര വ് ആഘോഷിക്കാൻ' വിമാന കമ്പനികൾ. പ്രവാ സികളുടെ കീശകാലിയാക്കാൻ ലക്ഷ്യമിട്ട് വിമാന ക്കമ്പനികൾ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിച്ചു. ഇ രട്ടിയിലേറെയാണ് വർധന.

വേനലവധിക്കാലത്തു ഗൾഫ് -കേരള യാത്രാ ദുരി തം എല്ലാ വർഷവും ഉണ്ടാകാറുണ്ട്. ഇത്തവണ പ ക്ഷേ രൂക്ഷമാണ് കാര്യങ്ങൾ. എയർ ഇന്ത്യയും വി ദേശ വിമാനക്കമ്പനികളും ഒരേ വർധനയാണ് വരു ത്തിയത്. ജിദ്ദ, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിലാണ് ഏറ്റവും വലിയ വർധന. 20,000 മുതൽ 22,000 വരെയുണ്ടായി രുന്ന ജിദ്ദ-കരിപ്പൂർ നിരക്ക് 43,675 രൂപയായി. ഷാർ ജ കരിപ്പൂർ നിരക്ക് 12,000 മുതൽ 14,000 വരെയുണ്ടായിരുന്നത് 46,952 രൂപയാക്കി.

ഷാർജ-കൊച്ചി നിരക്ക് 45,000-ത്തിന് മുകളിലാണ്. ദുബായ്-കരിപ്പൂർ, ദുബായ്-കൊച്ചി, ദുബായ് തിരു വനന്തപുരം നിരക്കും 40,000 മുതൽ 43,000 വരെയെ ത്തി. മസ്കറ്റ് -കരിപ്പൂർ, മസ്കറ്റ് കൊച്ചി, മസ്കറ്റ് -തിരുവനന്തപുരം നിരക്കിലാണ് നേരിയ കുറവ്. 29,000ത്തിനും 30,000ത്തിനും ഇടയിൽ ടിക്കറ്റ് ലഭ്യ മാകും. കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കു ള്ള നിരക്കിലും വർധനയുണ്ട്.

യുഎഇ സെക്ടറിലേക്ക് 9000 മുതൽ 13,000 വരെയു ണ്ടായിരുന്ന നിരക്ക് 17,000 മുതൽ 20,000 വരെ ഉയർ ത്തി. മൂന്നുമാസത്തിനിടെ മൂന്നാമത്തെ വർധനയാ ണിത്. കേരളത്തിലെ വേനലവധിയും റംസാൻ, വി ഷു ആഘോഷങ്ങളും കണക്കിലെടുത്ത് മാർച്ച് അ വസാനവാരം നിരക്ക് വർധിപ്പിച്ചിരുന്നു. മേയ് പകു തിയോടെ നിരക്ക് കുറച്ചെങ്കിലും ഇപ്പോൾ വീണ്ടും കൂട്ടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122684/summer-vacations-in-gulf-countries-airlines-target-expats-pocketbook)