---
title: "മൂന്ന് മാസത്തേയ്ക്കു വിസ നൽകുന്നത് പുനരാരംഭിച്ച് യുഎഇ; അപേക്ഷിച്ചാൽ ദിവസങ്ങൾക്കുളിൽ ലഭിക്കും"
english_title: "Visa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122689/visa"
published_at: "2023-06-16T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bc04843e83_Screenshot_20230616-071922_Facebook.jpg"
keywords: []
---

# മൂന്ന് മാസത്തേയ്ക്കു വിസ നൽകുന്നത് പുനരാരംഭിച്ച് യുഎഇ; അപേക്ഷിച്ചാൽ ദിവസങ്ങൾക്കുളിൽ ലഭിക്കും

> **Lead Summary:** **അബുദാബി**: ലീഷർ വിസ നൽകുന്നത് പുനഃരാരംഭിച്ച് യുഎഇ. ഇനിമുതൽ മൂന്ന് മാസത്തേയ്ക്ക് യുഎഇ സന്ദർശിക്കാനുള അവസരം ഇത് വഴി ലഭിക്കും. നേരത്തെ 90 ദിവസത്തെ ലീഷർ വിസ യുഎഇ റദ്ദാക്കിയിരുന്നു. 60 ദിവസത്തെ സന്ദർശന വിസയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇതിലാണ് നിലവിൽ മാറ്റം വരുത്തി മൂന്ന് മാസത്തെ ലീഷർ വിസ അനുവദിക്കൽ പുനരാരംഭിക്കുന്നത്.

## Article Content

**അബുദാബി**: ലീഷർ വിസ നൽകുന്നത് പുനഃരാരംഭിച്ച് യുഎഇ. ഇനിമുതൽ മൂന്ന് മാസത്തേയ്ക്ക് യുഎഇ സന്ദർശിക്കാനുള അവസരം ഇത് വഴി ലഭിക്കും. നേരത്തെ 90 ദിവസത്തെ ലീഷർ വിസ യുഎഇ റദ്ദാക്കിയിരുന്നു. 60 ദിവസത്തെ സന്ദർശന വിസയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇതിലാണ് നിലവിൽ മാറ്റം വരുത്തി മൂന്ന് മാസത്തെ ലീഷർ വിസ അനുവദിക്കൽ പുനരാരംഭിക്കുന്നത്.

ലീസർ വിസയിൽ രാജ്യം വിടാതെ തന്നെ കാലാവധി നീട്ടാൻ കഴിയും. നിലവിൽ ടൂറിസ്റ്റ് വിസയും സന്ദർശക വിസയുമാണുള്ലത്. 90 ദിവസത്തേക്കാണ് സന്ദർശക വിസ അപേക്ഷിച്ചുകഴിഞ്ഞാൽ അഞ്ച് ദിവസത്തിനുളിൽ വിസ ലഭിക്കും. അപേക്ഷകന്റെ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, പാസ്പോർട്ട് കോപ്പി എന്നിവയാണ് ഈ വിസയ്ക്ക് വേണ്ടത്. ആയിരത്തി അഞ്ഞൂറ് മുതൽ രണ്ടായിരം ദിർഹം വരെയാണ് വിസ അപേക്ഷയ്ക്കുള അപേക്ഷാ ചിലവ് തുക.

അതേസമയം രാജ്യത്തിന് പുറത്ത്  പോകാതെ വിസ പുതുക്കാനായുള്ല സൗകര്യം യുഎഇയിൽ മുൻപ് നിലവിലുണ്ടായിരുന്നു. ഇത് പിൻവലിച്ചത് സന്ദർശക വിസയിൽ ബന്ധുക്കളെ രാജ്യത്തെത്തിച്ച പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. നടപടി പുനരുജ്ജീവിപ്പിച്ചത് അനാവശ്യമായ ചെലവിൽ നിന്നും സമയനഷ്ടത്തിൽ നിന്നും പ്രവാസികളെ കരകയറ്റും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122689/visa)