---
title: "മാഹിയിൽ   തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം:  എട്ട് പേർക്ക്  പ​രി​ക്കേ​റ്റു"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122718/mahi"
published_at: "2023-06-16T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648be8a0b437c_images_-_2023-03-04T085721.870.jpeg"
keywords: []
---

# മാഹിയിൽ   തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം:  എട്ട് പേർക്ക്  പ​രി​ക്കേ​റ്റു

> **Lead Summary:** **മാഹി**: ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. അ​ഞ്ച് പേ​ർ മാ​ഹി ആ​ശു​പ​ത്രി​യി​ലും മൂ​ന്ന് പേ​ർ ത​ല​ശ്ശേ​രി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഒ​രു വി​ദ്യാ​ർ​ഥി​ക്കും ഒ​രു സ്ത്രീ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​യ്ക്ക​ൾ കൂ​ട്ടം ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

## Article Content

**മാഹി**: ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. അ​ഞ്ച് പേ​ർ മാ​ഹി ആ​ശു​പ​ത്രി​യി​ലും മൂ​ന്ന് പേ​ർ ത​ല​ശ്ശേ​രി ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ഒ​രു വി​ദ്യാ​ർ​ഥി​ക്കും ഒ​രു സ്ത്രീ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. നാ​യ്ക്ക​ൾ കൂ​ട്ടം ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

മ​ണ്ടോ​ള ഭാ​ഗ​ത്ത് തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. പി.​കെ. രാ​മ​ൻ മെ​മ്മോ​റി​യ​ൽസ്കൂ​ൾ, പാ​റ​ക്ക​ൽ എ​ൽ.​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് സ്കൂ​ളി​ലേ​ക്ക് പോ​വു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പൂ​ഴി​ത്ത​ല​യി​ൽ അ​ഴി​യൂ​ർ ക​ക്ക​ട​വ് സ്വ​ദേ​ശി​ക്കും നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.​ അ​ധി​കൃ​ത​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122718/mahi)