---
title: "പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്  ഇന്ന് "
english_title: "Plus one allotment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12278/plus-one-allotment"
published_at: "2021-11-23T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c6246603ab_images - 2021-11-23T090837.210.jpeg"
keywords: []
---

# പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ്  ഇന്ന് 

> **Lead Summary:** **തിരുവനന്തപുരം**: പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

## Article Content

**തിരുവനന്തപുരം**: പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

കൂടുതല്‍ കുട്ടികള്‍ പുറത്തുള്ള ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാവും പുതിയ ബാച്ചുകള്‍ അനുവദിക്കുക. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ സീറ്റ് കിട്ടാതെ പുറത്തുള്ളത്. താത്കാലിക ബാച്ച്‌ അനുവദിക്കാന്‍ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ കൈമാറാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12278/plus-one-allotment)