---
title: "' പാർട്ടി തീരുമാനം തന്റെ ആവശ്യപ്രകാരം' - ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരണവുമായി പി.വി ശ്രീനിജൻ എംഎൽഎ"
english_title: "Pv sreenijan mla "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122782/pv-sreenijan-mla"
published_at: "2023-06-16T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c1038c886d_images_(38).jpeg"
keywords: []
---

# ' പാർട്ടി തീരുമാനം തന്റെ ആവശ്യപ്രകാരം' - ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരണവുമായി പി.വി ശ്രീനിജൻ എംഎൽഎ

> **Lead Summary:** പിവി ശ്രീനിജിൻ എംഎൽഎയെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിൽ പ്രിതികരണവുമായി പി.വി ശ്രീനിജൻ. പാർട്ടി തീരുമാനത്തിൽ അസ്വഭാവികത ഒന്നും തോന്നുന്നില്ലെന്നും അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീനിജൻ പറയുന്നു. നേരത്തെ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ രാജി വെക്കുമെന്നും പിവി ശ്രീനിജൻ പറഞ്ഞു.

## Article Content

പിവി ശ്രീനിജിൻ എംഎൽഎയെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിൽ പ്രിതികരണവുമായി പി.വി ശ്രീനിജൻ. പാർട്ടി തീരുമാനത്തിൽ അസ്വഭാവികത ഒന്നും തോന്നുന്നില്ലെന്നും അധിക ചുമതല ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീനിജൻ പറയുന്നു. നേരത്തെ കൊടുത്ത കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാൽ രാജി വെക്കുമെന്നും പിവി ശ്രീനിജൻ പറഞ്ഞു.

എംഎൽഎ സ്ഥാനവും സ്‌പോർട്ട്‌സ് കൗൺസിൽ അധ്യക്ഷസ്ഥാനവും ഒരുമിച്ച് വഹിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. വ്യാഴാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റിലാണ് പി.വി ശ്രീനിജനെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122782/pv-sreenijan-mla)