---
title: "'ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിന് തുല്യം' -  എ.എന്‍ രാധാകൃഷ്ണന്‍"
english_title: "A n radhakrishnan against cpm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122787/a-n-radhakrishnan-against-cpm"
published_at: "2023-06-16T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c133125abf_an-radhakrishnan-1200x630.jpg"
keywords: []
---

# 'ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിന് തുല്യം' -  എ.എന്‍ രാധാകൃഷ്ണന്‍

> **Lead Summary:** ബിജെപി വിട്ട് സിപിഎമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍. സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ട സാഹചര്യത്തിലാണ് രാധാകൃഷ്ണന്റെ പ്രതികരണം. നേരത്തേ സംവിധായകന്‍ രാജസേനന്‍, നടന്‍ ഭീമന്‍ രഘു എന്നിവരും ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. നേതൃത്വത്തിന് പോരായ്മയുണ്ടായിരിക്കുമെന്നും അത് ഞങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

ബിജെപി വിട്ട് സിപിഎമ്മില്‍ പോകുന്നത് കിണറ്റില്‍ ചാടുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍. സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപി വിട്ട സാഹചര്യത്തിലാണ് രാധാകൃഷ്ണന്റെ പ്രതികരണം. നേരത്തേ സംവിധായകന്‍ രാജസേനന്‍, നടന്‍ ഭീമന്‍ രഘു എന്നിവരും ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. നേതൃത്വത്തിന് പോരായ്മയുണ്ടായിരിക്കുമെന്നും അത് ഞങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ബിജെപി അദ്ധ്യക്ഷന് രാമസിംഹന്‍ രാജിക്കത്ത് ഇമെയില്‍ ആയി കൈമാറി. ബിജെപിയില്‍ താന്‍ രാജി വെച്ചിട്ട് കുറച്ച് ദിവസമായി, ഇപ്പോഴാണ് വാര്‍ത്തകള്‍ വന്നത് എന്നാണ് രാമസിംഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബിജെപി കലാകാരന്‍മാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് രാമസിംഹന്‍ നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പുകളിലെ പ്രദര്‍ശന വസ്തു അല്ല കലാകാരന്‍മാരെന്നും കലാകാരന്‍മാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

**രാമസിംഹന്റെ കുറിപ്പ് **

> “ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധര്‍മ്മത്തോടൊപ്പം ചലിക്കുക. അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി.. ഇന്ന് രാവിലെ മുതല്‍ പത്രക്കാര്‍ വിളിക്കുന്നുണ്ട് ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും ഇല്ല.. രാജി വച്ചിട്ട് കുറച്ചു ദിവസമായി..

ഇപ്പോള്‍ പുറത്തു വന്നു അത്രേയുള്ളൂ… ധര്‍മ്മത്തോടൊപ്പം ചലിക്കണമെങ്കില്‍ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി, അത്രേയുള്ളൂ… കലഹിക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കലഹിക്കാലോ… സസ്‌നേഹം, രാമസിംഹന്‍, ഹരി ഓം.”

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122787/a-n-radhakrishnan-against-cpm)