---
title: "വനിതാ ഐപിഎസ് ഓഫിസർക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്നാട് ഡിജിപിക്ക് മൂന്ന് വർഷം തടവ് വിധിച്ച് കോടതി"
english_title: "Sexual abuse tamilnadu DGP arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122792/sexual-abuse-tamilnadu-dgp-arrested"
published_at: "2023-06-16T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c153fa3ef9_777777-1-1200x630.jpg"
keywords: []
---

# വനിതാ ഐപിഎസ് ഓഫിസർക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്നാട് ഡിജിപിക്ക് മൂന്ന് വർഷം തടവ് വിധിച്ച് കോടതി

> **Lead Summary:** വനിതാ ഐപിഎസ് ഓഫിസർക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ കേസിൽ തമിഴ്നാട് ഡിജിപിക്ക് തടവ് ശിക്ഷ. ഡിജിപി റാങ്കിലുള്ള ഉദ്യോ​ഗസ്ഥനായ രാജേഷ് ദാസിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വില്ലുപുരം സിജെഎം കോടതിയാണ് ഇയാൾക്ക് 3 വർഷം തടവ് ശിക്ഷ വിധിച്ചത്. ഇപ്പോൽ സസ്പെൻഷനിൽ കഴിയുന്ന് രാജേഷ് ദാസ് ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി ആയിരുന്നു.

## Article Content

വനിതാ ഐപിഎസ് ഓഫിസർക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ കേസിൽ തമിഴ്നാട് ഡിജിപിക്ക് തടവ് ശിക്ഷ. ഡിജിപി റാങ്കിലുള്ള ഉദ്യോ​ഗസ്ഥനായ രാജേഷ് ദാസിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വില്ലുപുരം സിജെഎം കോടതിയാണ് ഇയാൾക്ക് 3 വർഷം തടവ് ശിക്ഷ വിധിച്ചത്. ഇപ്പോൽ സസ്പെൻഷനിൽ കഴിയുന്ന് രാജേഷ് ദാസ് ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി ആയിരുന്നു.

കേസിനാസ്പദമായ സംഭവം 2021 ലായിരുന്നു. 2021 ഫെബ്രുവരി 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് സുരക്ഷയൊരുക്കുന്നതിനിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതി നൽകിയത്. തുടർന്ന് ക്രൈംബ്രാഞ്ച്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122792/sexual-abuse-tamilnadu-dgp-arrested)