---
title: "പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാല്പത്തി മൂന്നാമത് സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122822/distribution"
published_at: "2023-06-16T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c280acdce1_IMG-20230616-WA0046.jpg"
keywords: []
---

# പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാല്പത്തി മൂന്നാമത് സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:**  ***തലശ്ശേരി***: പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാല്പത്തി മൂന്നാമത് സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊന്ന്യം യു.പി.സ്കൂളിൽ ചൂര്യായി ചന്ദ്രൻ മാസ്റ്റർ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.കതിരൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൂരാറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക സി.ഷൈനി,പൊന്ന്യം കൃഷ്ണൻ, എം.മുകുന്ദൻ, പി.വി.രാഘവൻ, യു.ദാമോദരൻ മാസ്റ്റർ, കെ.സുധ, സി.പി.ആയിഷ ലാമിയ എന്നിവർ സംസാരിച്ചു.

## Article Content

 ***തലശ്ശേരി***: പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാല്പത്തി മൂന്നാമത് സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പൊന്ന്യം യു.പി.സ്കൂളിൽ ചൂര്യായി ചന്ദ്രൻ മാസ്റ്റർ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.കതിരൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൂരാറത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക സി.ഷൈനി,പൊന്ന്യം കൃഷ്ണൻ, എം.മുകുന്ദൻ, പി.വി.രാഘവൻ, യു.ദാമോദരൻ മാസ്റ്റർ, കെ.സുധ, സി.പി.ആയിഷ ലാമിയ എന്നിവർ സംസാരിച്ചു.

പൊന്ന്യം യു.പി.സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ജയിക്കുന്ന കുട്ടികൾക്കും തെരഞ്ഞെടുക്കപ്പെട്ട 5 കുട്ടികൾക്കുമാണ് തുടർച്ചയായി പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബ് സൗജന്യ പഠനോപകരങ്ങൾ വിതരണം ചെയ്തത്.2022-23 വർഷത്തിൽ അഞ്ചാം തരത്തിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിജയിച്ച ബി. ഘൻ ശ്യാം ,ആറാം തരത്തിലെ ടി.എസ്. ആരാധ്യ, ഏഴാം തരത്തിലെ ടി.ജോവിൻ എന്നീ വിദ്യാർത്ഥികൾക്കുമാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122822/distribution)