---
title: "പള്ളിക്കുന്ന് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു."
english_title: "Pallikunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122823/pallikunnu"
published_at: "2023-06-16T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c28c4d3efe_IMG-20230616-WA0048.jpg"
keywords: []
---

# പള്ളിക്കുന്ന് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു.

> **Lead Summary:**  കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പള്ളിക്കുന്ന് സോണല്‍ പരിധിയിലെ ഗവ.ഹോമിയോ ഡിസ്പെന്‍സറിയുടെ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ നിര്‍വ്വഹിച്ചു. മാതൃകാ ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തനോദ്ഘാടനം എം എല്‍ എ കെ വി സുമേഷും ഫിസിയോ തെറാപ്പി യൂണിറ്റിന്‍റെ ഉദ്ഘാടനം മുന്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും കൗണ്‍സിലറുമായ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജും നിര്‍വ്വഹിച്ചു.

## Article Content

 കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പള്ളിക്കുന്ന് സോണല്‍ പരിധിയിലെ ഗവ.ഹോമിയോ ഡിസ്പെന്‍സറിയുടെ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ നിര്‍വ്വഹിച്ചു. മാതൃകാ ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തനോദ്ഘാടനം എം എല്‍ എ കെ വി സുമേഷും ഫിസിയോ തെറാപ്പി യൂണിറ്റിന്‍റെ ഉദ്ഘാടനം മുന്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും കൗണ്‍സിലറുമായ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജും നിര്‍വ്വഹിച്ചു.

2022-23 വര്‍ഷത്തില്‍ ഡിസ്പെന്‍സറിയെ മാതൃകാ ഡിസ്പെന്‍സറിയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ ആദ്യത്തെ ഫിസിയോ തെറാപ്പി യൂണിറ്റോടുകൂടി പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിസ്പെന്‍സറി കൂടിയാണിത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആകെ 41 ലക്ഷം രൂപ ചെലവഴിച്ച് 215.8 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളുള്ള കെട്ടിടത്തില്‍ വെയിറ്റിംഗ് ഹാള്‍, കണ്‍സല്‍ട്ടിംഗ് റൂം, ഫാര്‍മസി, ഫീഡിംഗ് റൂം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. ചടങ്ങില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ കെ സീത സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ എ കുഞ്ഞമ്പു, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് സോണി പി ജെ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീവിദ്യ എസ്, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ കെ പി അബ്ദുള്‍ ഖാദര്‍, പി പി രാജന്‍, എം ടി സതീശന്‍, കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ലിസിന പുതുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122823/pallikunnu)