---
title: "നവീകരിച്ച നെല്ലിപ്പറമ്പ് തഖ് വ ജുമാ മസ്ജിദ് ഉദ്ഘാടനവും പ്രാർത്ഥന സദസും നടന്നു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122824/thaliparamba"
published_at: "2023-06-16T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c29b9b42e5_IMG-20230616-WA0053.jpg"
keywords: []
---

# നവീകരിച്ച നെല്ലിപ്പറമ്പ് തഖ് വ ജുമാ മസ്ജിദ് ഉദ്ഘാടനവും പ്രാർത്ഥന സദസും നടന്നു

> **Lead Summary:**  **തളിപ്പറമ്പ്**: നവീകരിച്ച നെല്ലിപ്പറമ്പ് തഖ് വ ജുമാ മസ്ജിദ് ഉദ്ഘാടനവും പ്രാർത്ഥന സദസും നടന്നു. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നെല്ലിപ്പറമ്പ് മുഈനുൽ ഇസ് ലാം ജമാഅത്ത് കമ്മറ്റി 22 വർഷം മുമ്പ് നിർമ്മിച്ച മസ്ജിദിൻ്റെ കാലപ്പഴക്കം കൊണ്ടുള്ള ശോചനീയാവസ്ഥ പരിഹരിച്ചതോടൊപ്പം കെട്ടിടം വിപുലീകരിച്ച് ആറുന്നൂറ് പേർക്ക് ഒരുമിച്ച് പ്രാർഥനയിൽ പങ്കെടുക്കാനുള്ള സൗകര്യവുമൊരുക്കിയാണ് നവീകരിച്ചത്.

## Article Content

 **തളിപ്പറമ്പ്**: നവീകരിച്ച നെല്ലിപ്പറമ്പ് തഖ് വ ജുമാ മസ്ജിദ് ഉദ്ഘാടനവും പ്രാർത്ഥന സദസും നടന്നു. കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. നെല്ലിപ്പറമ്പ് മുഈനുൽ ഇസ് ലാം ജമാഅത്ത് കമ്മറ്റി 22 വർഷം മുമ്പ് നിർമ്മിച്ച മസ്ജിദിൻ്റെ കാലപ്പഴക്കം കൊണ്ടുള്ള ശോചനീയാവസ്ഥ പരിഹരിച്ചതോടൊപ്പം കെട്ടിടം വിപുലീകരിച്ച് ആറുന്നൂറ് പേർക്ക് ഒരുമിച്ച് പ്രാർഥനയിൽ പങ്കെടുക്കാനുള്ള സൗകര്യവുമൊരുക്കിയാണ് നവീകരിച്ചത്.

സക്കരിയ ദാരിമി കാക്കടവ് പ്രഭാഷണം നടത്തി. മുഹമ്മദ് ഫൈസൽ ഹുദവി തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കെ.കെ മുഹമ്മദ് ദാരിമി, അബ്ദുൽ ഫത്താഹ് ദാരിമി, ഉമർ നദ് വി തോട്ടിക്കൽ, ഷാഹുൽ ഹമീദ് തങ്ങൾ, ഹൈദർ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122824/thaliparamba)