---
title: "കൂത്തുപറമ്പ് നീർവേലി യു കെ സ്മാരക വായനശാലയിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122829/koothuparamba"
published_at: "2023-06-16T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c2d568478c_IMG-20230616-WA0054.jpg"
keywords: []
---

# കൂത്തുപറമ്പ് നീർവേലി യു കെ സ്മാരക വായനശാലയിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു

> **Lead Summary:**  **കൂത്തുപറമ്പ്**: കൂത്തുപറമ്പ് നീർവേലി യു കെ സ്മാരക വായനശാലയിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു . ഡോ.വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്തു നീർവേലി യു കെ സ്മാരക വായനശാലയിലാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്. 1500 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത് .നീർവേലി എൽപി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് ഡോ.വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി സി ഗംഗാധരൻ അധ്യക്ഷനായി.

## Article Content

 **കൂത്തുപറമ്പ്**: കൂത്തുപറമ്പ് നീർവേലി യു കെ സ്മാരക വായനശാലയിൽ ലൈബ്രറി പ്രവർത്തനമാരംഭിച്ചു . ഡോ.വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്തു നീർവേലി യു കെ സ്മാരക വായനശാലയിലാണ് ലൈബ്രറി ഒരുക്കിയിട്ടുള്ളത്. 1500 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത് .നീർവേലി എൽപി സ്കൂൾ പരിസരത്ത് നടന്ന ചടങ്ങ് ഡോ.വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്തു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡൻറ് പി സി ഗംഗാധരൻ അധ്യക്ഷനായി.

പ്രദേശത്തെ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ഷീല ആദ്യ പുസ്തകം വിതരണം ചെയ്തു. സജിത്ത് കുമാർ പേരാമ്പ്ര പ്രഭാഷണം നടത്തി. തലശ്ശേരി താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഇ നാരായണൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ഷാജി കരിപ്പായി, എം നന്ദനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഗംഗാധരൻ, എം പത്മനാഭൻ ഭട്ടതിരിപ്പാട്, പി പ്രകാശൻ, കെ പി മധുസൂദനൻ, കെ സുരേഷ് കുമാർ, പി ബി ബിജി,എം നിധിൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122829/koothuparamba)