---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Students who achieved high marks were felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122831/students-who-achieved-high-marks-were-felicitated"
published_at: "2023-06-16T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c2e4618c0c_IMG-20230616-WA0055.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** **തലശ്ശേരി**: ചൊക്ലി ഗ്രാമപഞ്ചായത്ത് എസ് എസ് എൽ സി പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരെയും മറ്റ് മേഖലകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു.

## Article Content

**തലശ്ശേരി**: ചൊക്ലി ഗ്രാമപഞ്ചായത്ത് എസ് എസ് എൽ സി പ്ലസ് ടു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരെയും മറ്റ് മേഖലകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ അധ്യക്ഷം വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എം റീത്ത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത എൻ പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നവാസ് പരത്തീന്റവിട, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീനില, ഗ്രാമപഞ്ചായത്ത് അംഗം പ്രസന്ന ടീച്ചർ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ബി കല, ടി സി പ്രദീപൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122831/students-who-achieved-high-marks-were-felicitated)