---
title: " ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കം; ഏഴ് ട്രെയിനുകള്‍ റദ്ദാക്കി"
english_title: "Train cancelled nov 23"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12291/train-cancelled-nov-23"
published_at: "2021-11-23T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c71284f5da_images - 2021-11-23T101204.444.jpeg"
keywords: []
---

#  ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കം; ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

> **Lead Summary:** **എറണാകുളം** : ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ജോലികള്‍ നടക്കുന്നതിനാല്‍ ഏഴ് ട്രെയിനുകള്‍ റദ്ദാക്കി.

## Article Content

**എറണാകുളം** : ആന്ധ്രാപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള ജോലികള്‍ നടക്കുന്നതിനാല്‍ ഏഴ് ട്രെയിനുകള്‍ റദ്ദാക്കി.

ഇന്നത്തെ പട്ന ജങ്ഷന്‍ എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (22670), ഇന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന ന്യൂ ഡല്‍ഹി തിരുവനന്തപുരം കേരള സൂപ്പര്‍ഫാസ്റ്റ് (12626), ഇന്നലത്തെ ധന്‍ബാദ് ജങ്ഷന്‍ ആലപ്പുഴ പ്രതിദിന എക്‌സ്‌പ്രസ് (13351), ഇന്നലത്തെ ഹൗറ കന്യാകുമാരി പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് (12665), ഇന്നലത്തെ ബിലാസ്പൂര്‍ ജങ്ഷന്‍ എറണാകുളം പ്രതിവാര എക്‌സ്‌പ്രസ് (22815), ഇന്നലത്തെ നാഗര്‍കോവില്‍ കെഎസ് ആര്‍ ബംഗളുരു പ്രതിദിന എക്‌സ്‌പ്രസ് (17236), ഷാലിമാര്‍ തിരുവനന്തപുരം ദ്വൈവാര സൂപ്പര്‍ ഫാസ്റ്റ് (22642) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.

 തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെ കൊല്ലം തിരുവനന്തപുരം പ്രതിദിന എക്‌സ്‌പ്രസ് (06425), നാഗര്‍കോവില്‍ തിരുവനന്തപുരം പ്രതിദിന എക്‌സ്‌പ്രസ് (06426), തിരുവനന്തപുരം നാഗര്‍കോവില്‍ പ്രതിദിന എക്‌സപ്രസ് (06427), തിരുവനന്തപുരം നാഗര്‍കോവില്‍ പ്രതിദിന എക്‌സ്‌പ്രസ് (06435) എന്നിവയും റദ്ദാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12291/train-cancelled-nov-23)