---
title: "ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. "
english_title: "The forest department arrested two people who tried to cut sandalwood. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122910/the-forest-department-arrested-two-people-who-tried-to-cut-sandalwood"
published_at: "2023-06-16T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c82165f412_ghjkm.jpg"
keywords: []
---

# ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. 

> **Lead Summary:** **കോഴിക്കോട്: **താമരശ്ശേരിയില്‍ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. കണ്ണിപറമ്പ് സ്വദേശി നായന്നൂര്‍ മീത്തല്‍ അബൂബക്കര്‍ , കുറ്റിക്കടവ് സ്വദേശി കാളാമ്പലത്ത് കെ.ടി. അബ്ദുല്‍കരീം എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റുചെയ്തത്. പ്രതികളില്‍നിന്ന് 30 കിലോയോളം ചന്ദനവും ആയുധങ്ങളും മോട്ടോര്‍ സൈക്കിളും പിടികൂടി. പ്രതികളില്‍നിന്നുള്ള വിവരത്തിന്റ അടിസ്ഥാനത്തില്‍ ആക്കോട് മൂലോട്ട്പറമ്പില്‍ അഷ്‌റഫ് എം.പി യുടെ വീട്ടില്‍നിന്ന് ചെത്തി ഒരുക്കിയ ചന്ദനത്തടികളും ചന്ദനച്ചീളുകളും കണ്ടെടുത്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം കോടതി റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്കയച്ചു.

## Article Content

**കോഴിക്കോട്: **താമരശ്ശേരിയില്‍ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. കണ്ണിപറമ്പ് സ്വദേശി നായന്നൂര്‍ മീത്തല്‍ അബൂബക്കര്‍ , കുറ്റിക്കടവ് സ്വദേശി കാളാമ്പലത്ത് കെ.ടി. അബ്ദുല്‍കരീം എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റുചെയ്തത്. പ്രതികളില്‍നിന്ന് 30 കിലോയോളം ചന്ദനവും ആയുധങ്ങളും മോട്ടോര്‍ സൈക്കിളും പിടികൂടി. പ്രതികളില്‍നിന്നുള്ള വിവരത്തിന്റ അടിസ്ഥാനത്തില്‍ ആക്കോട് മൂലോട്ട്പറമ്പില്‍ അഷ്‌റഫ് എം.പി യുടെ വീട്ടില്‍നിന്ന് ചെത്തി ഒരുക്കിയ ചന്ദനത്തടികളും ചന്ദനച്ചീളുകളും കണ്ടെടുത്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം കോടതി റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സബ് ജയിലിലേക്കയച്ചു.

താമരശ്ശേരി റെയിഞ്ച് പരിധിയില്‍ വരുന്ന തലക്കുളത്തൂര്‍ അന്നശ്ശേരി ജുമാമസ്ജിദ് വക സ്ഥലത്തുനിന്നാണ് പ്രതികള്‍ ചന്ദനത്തടികള്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് ഡി.എഫ്.ഒ. അബ്ദുല്‍ ലത്തീഫ് ചോലക്കലിന് കിട്ടിയ രഹസ്യവിവരത്തില്‍ താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ എം.കെ. രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.കെ.പ്രവീണ്‍ കുമാര്‍, എം.സി.വിജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഭവ്യ ഭാസ്‌കര്‍, ആന്‍സി ഡയാന, ഡ്രൈവര്‍ ജിതേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122910/the-forest-department-arrested-two-people-who-tried-to-cut-sandalwood)