---
title: "കാസർഗോഡ് പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി വീടിനു മുകളിലേക്ക്  മറിഞ്ഞ് അപകടം."
english_title: "Tanker lorry overturned on top of a house in Panathur Pariyarat, Kasaragod. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122933/tanker-lorry-overturned-on-top-of-a-house-in-panathur-pariyarat-kasaragod"
published_at: "2023-06-16T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ca4bb107e7_IMG-20230616-WA0105.jpg"
keywords: []
---

# കാസർഗോഡ് പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി വീടിനു മുകളിലേക്ക്  മറിഞ്ഞ് അപകടം.

> **Lead Summary:** പാണത്തൂർ: കാസർഗോഡ് പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. പരിയാരത്ത് മുസ്‌ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹസ്സൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളിലില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

പാണത്തൂർ: കാസർഗോഡ് പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. പരിയാരത്ത് മുസ്‌ലിം പള്ളിക്ക് സമീപം താമസിക്കുന്ന ഹസ്സൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളിലില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റതായി വിവരം. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ചെമ്പേരിയിൽ പുതുതായി തുടങ്ങിയ പെട്രോൾ പമ്പിലേക്ക് വരികയായിരുന്നു ലോറിയാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122933/tanker-lorry-overturned-on-top-of-a-house-in-panathur-pariyarat-kasaragod)