---
title: "തലശേരിയിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റാൻ ശ്രമം: 2 പേർ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122955/arrested"
published_at: "2023-06-17T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d25aac76a5_images_-_2023-02-24T153408.304.jpeg"
keywords: []
---

# തലശേരിയിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റാൻ ശ്രമം: 2 പേർ പിടിയിൽ

> **Lead Summary:**  **തലശേരി**: തലശേരി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചു നീക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവാണ് പിടിയിലായത്. സേലം സ്വദേശിയും ചിന്ന പൊന്നുവിന്റെ സുഹൃത്തുമായ പെരുമെയും ഇവർക്കൊപ്പം കേബിൾ മുറിച്ചു മാറ്റാൻ ശ്രമം നടത്തിയിരുന്നു. ആക്രി പെറുക്കി ജീവിക്കുന്ന ഇരുവരും കേബിൾ മുറിച്ചു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു.

## Article Content

 **തലശേരി**: തലശേരി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചു നീക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നുവാണ് പിടിയിലായത്. സേലം സ്വദേശിയും ചിന്ന പൊന്നുവിന്റെ സുഹൃത്തുമായ പെരുമെയും ഇവർക്കൊപ്പം കേബിൾ മുറിച്ചു മാറ്റാൻ ശ്രമം നടത്തിയിരുന്നു. ആക്രി പെറുക്കി ജീവിക്കുന്ന ഇരുവരും കേബിൾ മുറിച്ചു വിൽക്കാനുള്ള ശ്രമത്തിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30യോടെയാണ് തലശേരി റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് കേബിൾ മുറിച്ചു മാറ്റാൻ ശ്രമം നടത്തിയത്. കേബിൾ മുറിച്ചതോടെ റെയിൽവെ സിഗ്നൽ സംവിധാനത്തിൽ പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കേബിൾ മുറിച്ച് നീക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ടത്. തുടർന്ന് ആർപിഎഫ് നടത്തിയ തെരച്ചലിൽ രണ്ട് പ്രതികളെയും പിടികൂടുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122955/arrested)