---
title: "പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറുപ്പിച്ചു. "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/122965/accident"
published_at: "2023-06-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d37cea587e_Screenshot_20230617-100224_WhatsApp.jpg"
keywords: []
---

# പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറുപ്പിച്ചു. 

> **Lead Summary:**  **പയ്യാവൂർ**: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറുപ്പിച്ചു. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

 **പയ്യാവൂർ**: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറുപ്പിച്ചു. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ബാലകൃഷ്ണനെ ഇടിച്ചത്.

ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ബാലകൃഷ്ണനെ പയ്യാവൂരിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/122965/accident)