---
title: "കേരള ഫാർമേഴ്സ് അസോസിയേഷൻ വാർഷികം തുടങ്ങി"
english_title: "Kerala Farmers Association started its annual"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123028/kerala-farmers-association-started-its-annual"
published_at: "2023-06-17T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d671db3836_Screenshot_2023-06-17-13-22-17-79_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള ഫാർമേഴ്സ് അസോസിയേഷൻ വാർഷികം തുടങ്ങി

> **Lead Summary:** **മാനന്തവാടി**: കേരള ഫാർമേഴ്സ് അസോസിയേഷൻ നാലാമത് വാർഷികാഘോഷങ്ങൾ തുടങ്ങി. വാർഷികത്തോട് അനുബന്ധിച്ചുള്ള പതാക ഉയർത്തൽ കേരള ഫാർമേഴ്സ് അസോസിയേഷന്റെ പിആർഒയും കൃഷിക്കാരനും സാമൂഹിക പ്രവർത്തകനുമായ കെ.എം. ഷിനോജിന്റെ പഴശ്ശി നഗറിലെ കൃഷിയിടത്തിൽ വച്ച് നടന്നു. സംഘടനയുടെ ചെയർമാൻ സുനിൽ മഠത്തിൽ പതാക ഉയർത്തി.

## Article Content

**മാനന്തവാടി**: കേരള ഫാർമേഴ്സ് അസോസിയേഷൻ നാലാമത് വാർഷികാഘോഷങ്ങൾ തുടങ്ങി. വാർഷികത്തോട് അനുബന്ധിച്ചുള്ള പതാക ഉയർത്തൽ കേരള ഫാർമേഴ്സ് അസോസിയേഷന്റെ പിആർഒയും കൃഷിക്കാരനും സാമൂഹിക പ്രവർത്തകനുമായ കെ.എം. ഷിനോജിന്റെ പഴശ്ശി നഗറിലെ കൃഷിയിടത്തിൽ വച്ച് നടന്നു. സംഘടനയുടെ ചെയർമാൻ സുനിൽ മഠത്തിൽ പതാക ഉയർത്തി.

വാർഷികത്തോടനുബന്ധിച്ച് എല്ലാ അംഗങ്ങളുടെയും വീടുകളിൽ ഒരു ഫലവൃക്ഷതൈ നടുന്നതിന് തുടക്കം കുറിച്ചു. കെഎഫ്എയുടെ വയനാട് ജില്ല പ്രസിഡൻ്റ് ഷാജി കേദാരവും ജില്ലാ സെക്രട്ടറി കുര്യൻ കാവനാലും ചേർന്ന് മാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വർഗീസ് കല്ലന്മാരി അധ്യക്ഷത വഹിച്ചു. പൗലോസ് മോളത്ത്, ഷാജി കേദാരം, കെ.എം. ഷിനോജ്, പോൾ തലച്ചിറ, കുര്യൻ കവനാൽ, സുധീപ് പള്ളത്ത്, ജോണി പെരിയപുറം, ബേബി കുഴുപ്പിൽ, ജോസഫ് വട്ടംതാന്നത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123028/kerala-farmers-association-started-its-annual)