---
title: "അമിതവിലഈടാക്കുന്നതിനെതിരെ ജില്ലാകളക്ടറുടെ നിർദേശത്തെ തുടർന്ന് പരിശോധന കർശനമാക്കി"
english_title: "Following the directive of the District Collector against overcharging, the inspection has been tightened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123035/following-the-directive-of-the-district-collector-against-overcharging-the-inspection-has-been-tightened"
published_at: "2023-06-17T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d7097a2376_Screenshot_2023-06-17-14-01-25-16_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# അമിതവിലഈടാക്കുന്നതിനെതിരെ ജില്ലാകളക്ടറുടെ നിർദേശത്തെ തുടർന്ന് പരിശോധന കർശനമാക്കി

> **Lead Summary:** **ശ്രീകണ്ഠാപുരം**: അമിതവിലഈടാക്കുന്നതിനെതിരെ ജില്ലാകളക്ടറുടെ നിർദേശത്തെ തുടർന്ന് പരിശോധന കർശനമാക്കി. ശ്രീകണ്ഠാപുരം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങളിൽ തളിപ്പറമ്പ് താലൂക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതും അമിതവില ഈടാക്കുന്നതും വിലവിവരപട്ടികയിൽ കാണിച്ചതിലും കൂടിയ വിലക്ക് വിൽക്കുന്നകും ഉൾപ്പടെ ക്രമക്കേടുകൾ കണ്ടെത്തി.

## Article Content

**ശ്രീകണ്ഠാപുരം**: അമിതവിലഈടാക്കുന്നതിനെതിരെ ജില്ലാകളക്ടറുടെ നിർദേശത്തെ തുടർന്ന് പരിശോധന കർശനമാക്കി. ശ്രീകണ്ഠാപുരം നഗരസഭയിലെ കച്ചവട സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം ശനിയാഴ്ച പരിശോധന നടത്തിയത്. വ്യാപാരസ്ഥാപനങ്ങളിൽ തളിപ്പറമ്പ് താലൂക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്തതും അമിതവില ഈടാക്കുന്നതും വിലവിവരപട്ടികയിൽ കാണിച്ചതിലും കൂടിയ വിലക്ക് വിൽക്കുന്നകും ഉൾപ്പടെ ക്രമക്കേടുകൾ കണ്ടെത്തി.

കർശന പരിശോധന വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് സപ്ലൈ ഓഫീസർ ഷാജൻ ഐ കെ അറിയിച്ചു. വീടുകളിൽ ഉപയോഗിക്കാൻ നൽകുന്ന ഗ്യാസ് സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് എതിരെ നടപടി ആരംഭിച്ചു. പരിശോധനക്ക് താലൂക് സപ്ലൈ ഓഫീസർ ഷാജൻ ഐ കെ, ഇൻസ്‌പെക്ടർ മാരായ ജെയ്‌സ് ജോസ്, ടി പി ജയദേവൻ, സി കെ മധു എന്നിവർ നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123035/following-the-directive-of-the-district-collector-against-overcharging-the-inspection-has-been-tightened)