---
title: "തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത നിലയിൽ"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123042/thaliparamba"
published_at: "2023-06-17T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d7a0de3920_Screenshot_2023-06-17-14-45-33-72_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത നിലയിൽ

> **Lead Summary:** തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത നിലയിൽ. പാലാകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരമാണ് തകർത്തത്.

## Article Content

തളിപ്പറമ്പിലെ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്ത നിലയിൽ. പാലാകുളങ്ങയിലെ ബൂത്ത് കോൺഗ്രസ് ഓഫീസായ പ്രിയദർശിനി മന്ദിരമാണ് തകർത്തത്.

ഇടുക്കിയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് ആക്രമണത്തിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വീടിന് സമീപത്തുള്ള കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്.

ധീരജ് കൊല്ലപ്പെട്ടതിന് ശേഷം മുമ്പും പ്രിയദർശിനി മന്ദിരം ആക്രമിക്കപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123042/thaliparamba)