---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വച്ച് വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റ സംഭവം: ഡി.എം.ഒ അന്വേഷണത്തിന് ഉത്തരവിട്ടു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123055/thaliparamba"
published_at: "2023-06-17T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d8401491cd_Screenshot_2023-06-17-15-24-21-97_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വച്ച് വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റ സംഭവം: ഡി.എം.ഒ അന്വേഷണത്തിന് ഉത്തരവിട്ടു

> **Lead Summary:** **തളിപ്പറമ്പ**: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ പേവാര്‍ഡില്‍ വച്ച് കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായ്ക് ഉത്തരവിട്ടു.

## Article Content

**തളിപ്പറമ്പ**: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ പേവാര്‍ഡില്‍ വച്ച് കൂട്ടിരിപ്പിനെത്തിയ വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണ നായ്ക് ഉത്തരവിട്ടു.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജിജോയിയുടെ നേതൃത്വത്തിലുള്ള സംഘം തളിപ്പറമ്പ് ഗവ. താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി എല്ലാ ആശുപത്രിയിലും ശുചീകരണം നടന്നുവരികയാണ്. താലൂക്ക് ആശുപത്രിയിലും ശുചീകരണം നടത്തിയിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ പാമ്പുകളുടെ ശല്യമൊന്നും ജീവനക്കാരുടെ ശ്രദ്ധയില്‍ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നു ഡി.എം.ഒ അറിയിച്ചു. അണലിയാണ് ഇവരെ കടിച്ചതെന്നും ഇത്തരം പാമ്പുകളുടെ സാന്നിധ്യം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നില്ലന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞത്.

അതേസമയം, അണലിയുടെ കടിയേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് അവര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123055/thaliparamba)