---
title: "പരിയാരം വായാട് തെരുവു നായ്ക്കളുടെ അക്രമത്തിൽ 3 പേർക്ക് പരുക്കേറ്റു"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123063/pariyaram"
published_at: "2023-06-17T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d8f31103dd_Screenshot_2023-06-17-16-14-08-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പരിയാരം വായാട് തെരുവു നായ്ക്കളുടെ അക്രമത്തിൽ 3 പേർക്ക് പരുക്കേറ്റു

> **Lead Summary:** **തളിപ്പറമ്പ**: പരിയാരം പഞ്ചായത്തിലെ വായാട് തെരുവു നായ്ക്കളുടെ അക്രമത്തിൽ 3 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം വയോധികയെ നായ ആക്രമിച്ച സ്ഥലത്തു വച്ചും ഒരാളെയും പാച്ചേനിയിൽ രണ്ടു പേർക്കു നേരെയുമാണ് അക്രമമുണ്ടായത്. പരിയാരം പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുകയാണ്.

## Article Content

**തളിപ്പറമ്പ**: പരിയാരം പഞ്ചായത്തിലെ വായാട് തെരുവു നായ്ക്കളുടെ അക്രമത്തിൽ 3 പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം വയോധികയെ നായ ആക്രമിച്ച സ്ഥലത്തു വച്ചും ഒരാളെയും പാച്ചേനിയിൽ രണ്ടു പേർക്കു നേരെയുമാണ് അക്രമമുണ്ടായത്. പരിയാരം പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാകുകയാണ്.

വായാടെ രവീന്ദ്രന്റെ ഭാര്യ പരിയാരം വീട്ടിൽ പ്രസന്നയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വീടിന് സമീപത്തെ തെങ്ങിൻ തോട്ടത്തിൽ വെച്ചാണ് കടിയേറ്റത്. പറിച്ചിട്ട തേങ്ങ പെറുക്കുന്നതിനിടെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. ഇവർക്ക് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ നൽകിയിരുന്നു.

നാട്ടുകാർ ഭീതിയിൽ കഴിയുന്നതിനിടയിൽ ഉച്ചയോടെയാണ് കഴിഞ്ഞ ദിവസം നായ അക്രമിച്ച സ്ഥലത്തിന് സമീപത്ത് റോഡരികിൽ നിൽക്കുകയായിരുന്ന കെ.വി സുഹൈൽ (38), പാച്ചേനിയിലെ വർഷ(32), ഓമന (50) എന്നിവർക്ക് തെരുവു നായയുടെ കടിയേറ്റത്. ഇവർക്ക് പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സ നൽകി. തുടർച്ചയായി തെരുവുനായ അക്രമം ഉണ്ടായതോടെ സ്ക്കൂൾ, മദ്റസ വിദ്യാർഥികളും മറ്റ് നാട്ടുകാരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.

ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123063/pariyaram)