---
title: "ശമ്പള വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ കുത്തിയിരിപ്പ് സമരം നടത്തി"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123069/pariyaram"
published_at: "2023-06-17T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d92aff0275_Screenshot_2023-06-17-16-25-47-08_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശമ്പള വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ കുത്തിയിരിപ്പ് സമരം നടത്തി

> **Lead Summary:**  **തളിപ്പറമ്പ്**: ശമ്പള വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആംസ്റ്റയുടെ നേതൃത്വത്തിൽ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ കുത്തിയിരിപ്പ് സമരം നടത്തി. ഐ എം എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. കെ.ടി മാധവൻ ഉദ്ഘാടനം ചെയ്തു. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഇഴഞ്ഞുനീങ്ങുകയാണ്.

## Article Content

 **തളിപ്പറമ്പ്**: ശമ്പള വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആംസ്റ്റയുടെ നേതൃത്വത്തിൽ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ കുത്തിയിരിപ്പ് സമരം നടത്തി. ഐ എം എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. കെ.ടി മാധവൻ ഉദ്ഘാടനം ചെയ്തു. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തിട്ട് അഞ്ചുവർഷം പിന്നിടുമ്പോഴും ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഇഴഞ്ഞുനീങ്ങുകയാണ്.

ഇതിൻ്റെ ഭാഗമായാണ് ഡോക്ടർമാരുടെ ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നത്. നാലു മാസത്തോളമായി മുടങ്ങി കിടക്കുന്ന ശമ്പള വിതരണം പുന: സ്ഥാപിച്ച് ജീവനക്കാരെ പട്ടിണിയിൽ നിന്നും കരകയറ്റണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നത്. ഡോക്ടർമാരുടെ ആവശ്യം അംഗീകരിച്ച് ശമ്പള വിതരണം സാധാരണ നിലയിൽ പുനസ്ഥാപിക്കാൻ തയ്യാറായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആംസ്റ്റയുടെ തീരുമാനം.

ആംസ്റ്റയുടെ നേതൃത്വത്തിൽ കോളേജ് ഓഫീസിനു മുന്നിൽ നടന്ന കുത്തിയിരിപ്പു സമരം ഐ എം എ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. കെ.ടി മാധവൻ ഉദ്ഘാടനം ചെയ്തു. ആംസ്റ്റ പ്രസിഡൻ്റ് ഡോ. കെ. രമേശൻ അധ്യക്ഷത വഹിച്ചു. ഡോ. ഗൗതം ഗോപിനാഥ്, ഡോ. ട്വിങ്കിൾ, ഡോ. മുഹമ്മദ് ഷഫീഖ്, ഡോ. അനൂപ് ജെ. മറ്റം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123069/pariyaram)