---
title: "മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123082/kuthuparamba"
published_at: "2023-06-17T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d9ed1d1185_Screenshot_2023-06-17-17-20-32-58_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു

> **Lead Summary:** **കൂത്ത്പറമ്പ്**: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തത്.

## Article Content

**കൂത്ത്പറമ്പ്**: മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തത്.

മുപ്പതോളം പേർക്കാണ് ആദ്യഘട്ടത്തിൽ ഇൻഷുറൻസ് കാർഡുകൾ നൽകിയത്. അവശേഷിക്കുന്നവർക്കും ഉടൻ കാർഡുകൾ നൽകും.വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. വി ഇ ഒ ശ്രീജ വാടി, വിജേഷ് മാറോളി, കെ സത്യൻ, യു ബിന്ദു, എം ശ്രീജ,തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123082/kuthuparamba)