---
title: "മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123086/kannur"
published_at: "2023-06-17T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648da02f4b7c7_images_-_2023-06-14T105017.973.jpeg"
keywords: []
---

# മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ**: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (10 മാസം) ആണ് മരിച്ചത്.

## Article Content

**കണ്ണൂർ**: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മുതിയങ്ങയിൽ മുംതാസ് മഹലിൽ ശരീഫ്-മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹീം (10 മാസം) ആണ് മരിച്ചത്.

മാതാവ് മടിയിലിരുത്തി മുലപ്പാൽ കൊടുക്കുന്നതിനിടയിലാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ഷാമ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123086/kannur)