---
title: "ജി.യു.പി.എസ്. ബാവലിയിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി."
english_title: "G.U.P.S. Under the leadership of the Social Service Scheme in Bavali, the school and its premises were made plastic-free. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123090/gups-under-the-leadership-of-the-social-service-scheme-in-bavali-the-school-and-its-premises-were-made-plastic-free"
published_at: "2023-06-17T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648db2fe63786_sdfghjkop.jpg"
keywords: []
---

# ജി.യു.പി.എസ്. ബാവലിയിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി.

> **Lead Summary:** **ബാവലി:** ജി.യു.പി.എസ്. ബാവലിയിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. സോഷ്യല്‍ സര്‍വീസ് സ്‌കീമിലെ കുട്ടികളുടെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനും മറ്റുമാലിന്യങ്ങള്‍ നിക്ഷേപിക്കാനും സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ മാലിന്യ ബക്കറ്റുകള്‍ സ്‌കൂളില്‍ സ്ഥാപിക്കുകയും ചെയ്തു. പരിപാടിയില്‍ പ്രധാന അധ്യാപകന്‍ വി. പി. പ്രേമദാസ്, സോഷ്യല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍ പി, സീനിയര്‍ അസിസ്റ്റന്റ് ലത.എന്‍.വി തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**ബാവലി:** ജി.യു.പി.എസ്. ബാവലിയിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. സോഷ്യല്‍ സര്‍വീസ് സ്‌കീമിലെ കുട്ടികളുടെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനും മറ്റുമാലിന്യങ്ങള്‍ നിക്ഷേപിക്കാനും സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ മാലിന്യ ബക്കറ്റുകള്‍ സ്‌കൂളില്‍ സ്ഥാപിക്കുകയും ചെയ്തു. പരിപാടിയില്‍ പ്രധാന അധ്യാപകന്‍ വി. പി. പ്രേമദാസ്, സോഷ്യല്‍ സര്‍വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ അജേഷ് കുമാര്‍ പി, സീനിയര്‍ അസിസ്റ്റന്റ് ലത.എന്‍.വി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123090/gups-under-the-leadership-of-the-social-service-scheme-in-bavali-the-school-and-its-premises-were-made-plastic-free)