---
title: "നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം: പരാതിയുമായി പെൺകുട്ടിയുടെ കുടുംബം."
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123151/kannur"
published_at: "2023-06-18T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648e58653d9e9_Screenshot_20230618-063309_Facebook.jpg"
keywords: []
---

# നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം: പരാതിയുമായി പെൺകുട്ടിയുടെ കുടുംബം.

> **Lead Summary:** **കണ്ണൂർ**: പിണറായി സ്വദേശിയായ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ് ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നത്. മേഘയുടെ ശരീരത്തിൽ അടിയേറ്റ പരുക്കുകളുണ്ടായിരുന്നുവെന്നും ഭർതൃവീട്ടിൽ പീഡനത്തിനിരയായെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 10 നാണ് ഭർതൃവീട്ടിൽ മേഘയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജൻമദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിറകെയായിരുന്നു ആത്മഹത്യ.

## Article Content

**കണ്ണൂർ**: പിണറായി സ്വദേശിയായ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ് ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നത്. മേഘയുടെ ശരീരത്തിൽ അടിയേറ്റ പരുക്കുകളുണ്ടായിരുന്നുവെന്നും ഭർതൃവീട്ടിൽ പീഡനത്തിനിരയായെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ 10 നാണ് ഭർതൃവീട്ടിൽ മേഘയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജൻമദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിറകെയായിരുന്നു ആത്മഹത്യ.

സംഭവത്തിൽ കതിരൂർ പൊലീസ് അന്ന് തന്നെ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. ഭർത്താവിന്‍റെ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കോഴിക്കോട്ടെ ഐടി സ്ഥാപനത്തിൽ എഞ്ചിനിയറായിരുന്ന മേഘയും കതിരൂർ സ്വദേശിയായ ജിം ട്രെയിനറും തമ്മിൽ പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഇരുവരുടേയും വിവാഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123151/kannur)