---
title: "പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. "
english_title: "At Ponmudi 22nd turn, the car overturned towards Koka. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123201/at-ponmudi-22nd-turn-the-car-overturned-towards-koka"
published_at: "2023-06-18T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ea64f64eac_dgdhgf.jpg"
keywords: []
---

# പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. 

> **Lead Summary:** തിരുവനന്തപുരം പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പൊൻമുടി പൊലീസും വനംവകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊല്ലം അഞ്ചൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. സംഘം ഇന്നലെ പൊന്മുടിയിൽ എത്തിയതെന്നാണ് വിവരം. പൊന്മുടിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. രക്ഷപ്പെട്ട യുവാവിന് കാര്യമായ പരിക്കില്ല. ബാക്കിയുള്ള മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർക്കും സാരമായ പരിക്കുകളിലെന്നാണ് സൂചന.

## Article Content

തിരുവനന്തപുരം പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പൊൻമുടി പൊലീസും വനംവകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൊല്ലം അഞ്ചൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. സംഘം ഇന്നലെ പൊന്മുടിയിൽ എത്തിയതെന്നാണ് വിവരം. പൊന്മുടിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. രക്ഷപ്പെട്ട യുവാവിന് കാര്യമായ പരിക്കില്ല. ബാക്കിയുള്ള മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇവർക്കും സാരമായ പരിക്കുകളിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123201/at-ponmudi-22nd-turn-the-car-overturned-towards-koka)