---
title: "മഴക്കാല മുന്നൊരുക്കം; പള്‍സ് എമര്‍ജന്‍സി ടീം ക്യാമ്പ് സംഘടിപ്പിച്ചു."
english_title: "Rainy preparation; Pulse Emergency Team organized the camp. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123203/rainy-preparation-pulse-emergency-team-organized-the-camp"
published_at: "2023-06-18T12:21:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ea9d7747e9_asfavzxv.jpg"
keywords: []
---

# മഴക്കാല മുന്നൊരുക്കം; പള്‍സ് എമര്‍ജന്‍സി ടീം ക്യാമ്പ് സംഘടിപ്പിച്ചു.

> **Lead Summary:** **കല്‍പ്പറ്റ:** മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ 'തിരിച്ചറിവ് - 2023 കരുതലും കാവലും' ക്യാമ്പ് വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും,സര്‍വീസില്‍ നിന്നും വിരമിച്ച മുന്‍ വൈത്തിരി തഹസില്‍ദാറായിരുന്ന ഹാരിസിനെയും, എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളായ പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളുടെ മക്കള്‍ക്കളെയും ഉപഹാരം നല്‍കി ആദരിക്കലും ചടങ്ങില്‍ നടന്നു.

## Article Content

**കല്‍പ്പറ്റ:** മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ 'തിരിച്ചറിവ് - 2023 കരുതലും കാവലും' ക്യാമ്പ് വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവും,സര്‍വീസില്‍ നിന്നും വിരമിച്ച മുന്‍ വൈത്തിരി തഹസില്‍ദാറായിരുന്ന ഹാരിസിനെയും, എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളായ പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങളുടെ മക്കള്‍ക്കളെയും ഉപഹാരം നല്‍കി ആദരിക്കലും ചടങ്ങില്‍ നടന്നു.

കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍  പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ പ്രസിഡണ്ട് അഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു.എഡിഎം ഷാജു എന്‍.ഐ, ഐഎജി കണ്‍വീനര്‍ ഫാദര്‍:ലിബിന്‍ ആലിങ്കല്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍, മുന്‍ തഹസില്‍ദാര്‍ ഹാരിസ് ടി.പി, പള്‍സ് എമര്‍ജന്‍സി ടീം എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത് പഞ്ചിളി, ഗഫൂര്‍.ടി.എം. ചേരമ്പാടി, ഷാനവാസ് കാപ്പംക്കൊല്ലി, അഷ്‌റഫ്.ടി.എം, പ്രകാശ് പ്രാസ്‌കോ എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി സലിം കല്‍പ്പറ്റ സ്വാഗതവും, ട്രഷറര്‍ ആനന്ദന്‍ പാലപ്പറ്റ നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123203/rainy-preparation-pulse-emergency-team-organized-the-camp)