---
title: "ചലച്ചിത്ര-നാടക നടൻ പൂജപ്പുര രവി അന്തരിച്ചു."
english_title: "Film and theater actor Poojapura Ravi passed away. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123213/film-and-theater-actor-poojapura-ravi-passed-away"
published_at: "2023-06-18T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eafecb8635_cvzxvzv.jpg"
keywords: []
---

# ചലച്ചിത്ര-നാടക നടൻ പൂജപ്പുര രവി അന്തരിച്ചു.

> **Lead Summary:** ഇടുക്കി: ചലച്ചിത്ര-നാടക നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. 800ഓളം സിനിമകളിലും 4000ത്തോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഹാസ്യ വേഷങ്ങളിലൂടയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

## Article Content

ഇടുക്കി: ചലച്ചിത്ര-നാടക നടൻ പൂജപ്പുര രവി അന്തരിച്ചു. 86 വയസ്സായിരുന്നു. മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. 800ഓളം സിനിമകളിലും 4000ത്തോളം നാടകങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഹാസ്യ വേഷങ്ങളിലൂടയാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123213/film-and-theater-actor-poojapura-ravi-passed-away)