---
title: "തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തങ്ങളുമായി എസ്‌പി.സി."
english_title: "SPC with activities to make barren land cultivable. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123221/spc-with-activities-to-make-barren-land-cultivable"
published_at: "2023-06-18T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eb4bdf18ae_fxgfhfgj.jpg"
keywords: []
---

# തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തങ്ങളുമായി എസ്‌പി.സി.

> **Lead Summary:** **കൂത്തുപറമ്പ് : **തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തങ്ങളുമായി എസ്‌പി.സി. . വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഊർപ്പള്ളിയിലെ തരിശുഭൂമിയിൽ കൃഷിയിറക്കാനൊരുങ്ങുന്നത്. ഒരേക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. വിദ്യാർഥികളിൽ കാർഷിക അവബോധവും താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർപ്പള്ളി പ്രദേശത്തെ തരിശ്ഭൂമി കൃഷിയോഗ്യമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഒരേക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യാനാണ് പദ്ധതി. സി.പി.ഒ. ജസ്ലീം, പി.ടി.എ. പ്രസിഡന്റ് ഷമീർ ഊർപ്പള്ളി, വൈസ് പ്രസിഡന്റ് രമേശൻ, യശോനാഥ്, വി.കെ. രജിത, അനിത, ധന്യ, കെ. രാജേഷ്, സി.പി. രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**കൂത്തുപറമ്പ് : **തരിശുഭൂമി കൃഷിയോഗ്യമാക്കാനുള്ള പ്രവർത്തങ്ങളുമായി എസ്‌പി.സി. . വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഊർപ്പള്ളിയിലെ തരിശുഭൂമിയിൽ കൃഷിയിറക്കാനൊരുങ്ങുന്നത്. ഒരേക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. വിദ്യാർഥികളിൽ കാർഷിക അവബോധവും താല്പര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർപ്പള്ളി പ്രദേശത്തെ തരിശ്ഭൂമി കൃഷിയോഗ്യമാക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഒരേക്കർ സ്ഥലത്ത് നെൽകൃഷി ചെയ്യാനാണ് പദ്ധതി. സി.പി.ഒ. ജസ്ലീം, പി.ടി.എ. പ്രസിഡന്റ് ഷമീർ ഊർപ്പള്ളി, വൈസ് പ്രസിഡന്റ് രമേശൻ, യശോനാഥ്, വി.കെ. രജിത, അനിത, ധന്യ, കെ. രാജേഷ്, സി.പി. രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123221/spc-with-activities-to-make-barren-land-cultivable)