---
title: "ദേശീയപാത വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും"
english_title: "Kerala will bear 25 per cent of the cost of land acquisition for NH development"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12326/kerala-will-bear-25-per-cent-of-the-cost-of-land-acquisition-for-nh-development"
published_at: "2021-11-23T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c88779a3d8_images (12).jpeg"
keywords: []
---

# ദേശീയപാത വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും

> **Lead Summary:** സംസ്ഥാനത്തെ ആറ് ദേശീയപാതകളുടെ വികസനത്തിനുള്ള 62,320 കോടിയുടെ പദ്ധതികളില്‍ മൂന്ന് എണ്ണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ കേരളം അറിയിച്ചു. പാലക്കാട്–കോഴിക്കോട് എൻഎച്ച് 966 നാലുവരിപ്പാത (9272 കോടി), തിരുവനന്തപുരം–കൊട്ടാരക്കര– കോട്ടയം–അങ്കമാലി എൻഎച്ച് 183,എസ്എച്ച് 01 (17,328 കോടി), എൻഎച്ച് 85ൽ കൊച്ചി– മൂന്നാർ– തേനി നാലുവരിപ്പാത (11,552 കോടി) എന്നീ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുക.

## Article Content

സംസ്ഥാനത്തെ ആറ് ദേശീയപാതകളുടെ വികസനത്തിനുള്ള 62,320 കോടിയുടെ പദ്ധതികളില്‍ മൂന്ന് എണ്ണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ കേരളം അറിയിച്ചു. പാലക്കാട്–കോഴിക്കോട് എൻഎച്ച് 966 നാലുവരിപ്പാത (9272 കോടി), തിരുവനന്തപുരം–കൊട്ടാരക്കര– കോട്ടയം–അങ്കമാലി എൻഎച്ച് 183,എസ്എച്ച് 01 (17,328 കോടി), എൻഎച്ച് 85ൽ കൊച്ചി– മൂന്നാർ– തേനി നാലുവരിപ്പാത (11,552 കോടി) എന്നീ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുക.

കുട്ട– മലപ്പുറം പുതിയ ദേശീയപാത, എൻഎച്ച് 544 വാളയാർ– വടക്കഞ്ചേരി ആറുവരിപ്പാത, തൃശൂർ– ഇടപ്പള്ളി ആറുവരിപ്പാത എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കുന്നത് ധനവകുപ്പിന്റെ പരിഗണനയിലുള്ളത്. 2016ൽ എൽഡിഎഫ് അധികാരത്തിലേറിയതോടെയാണ് ദേശീയപാത വികസനമെന്ന സ്വപ്നം യാഥാർഥ്യമായത്.

എല്ലാ സഹായവും നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് മുഴുവൻ സഹായവും നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ നിരന്തരം അവലോകനയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12326/kerala-will-bear-25-per-cent-of-the-cost-of-land-acquisition-for-nh-development)