---
title: "വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. "
english_title: "Assault on female doctor. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123276/assault-on-female-doctor"
published_at: "2023-06-18T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eed1886ade_ghbjkml.jpg"
keywords: []
---

# വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. 

> **Lead Summary:** **കോട്ടയം: **കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. ഏറ്റുമാനൂർ പൊലീസ് ​​കൊണ്ടുവന്ന രോഗി വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് പ്രതിയെ കെട്ടിയിടുകയായിരുന്നു. ഇന്നലെ പുലർച്ചെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ഡോക്ടർ പറഞ്ഞു. സംഭവത്തിൽ ഗാന്ധി നഗർ പൊലീസ് വനിത ഡോക്ടറുടെ മൊഴിയെടുക്കുകയാണ്.

## Article Content

**കോട്ടയം: **കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. ഏറ്റുമാനൂർ പൊലീസ് ​​കൊണ്ടുവന്ന രോഗി വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് പ്രതിയെ കെട്ടിയിടുകയായിരുന്നു. ഇന്നലെ പുലർച്ചെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കി. പൊലീസിൽ പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ഡോക്ടർ പറഞ്ഞു. സംഭവത്തിൽ ഗാന്ധി നഗർ പൊലീസ് വനിത ഡോക്ടറുടെ മൊഴിയെടുക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123276/assault-on-female-doctor)