---
title: "ക്വാറി ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കണം:  സിഐറ്റിയു"
english_title: "Quarry products price hike to be withdrawn: CITU "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123292/quarry-products-price-hike-to-be-withdrawn-citu"
published_at: "2023-06-18T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f0e65e1668_vjhbn.jpg"
keywords: []
---

# ക്വാറി ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കണം:  സിഐറ്റിയു

> **Lead Summary:** **കല്‍പ്പറ്റ:** നിര്‍മ്മാണ മേഖലയില്‍ ക്വാറി ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐറ്റിയു വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണ സാമഗ്രികളുടെ വില യാതൊരുവിധ മാനദണ്ഡവുമില്ലാതെ ഉടമകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് വലിയ വിലയാണ് വര്‍ദ്ധിപ്പിച്ചത്.

## Article Content

**കല്‍പ്പറ്റ:** നിര്‍മ്മാണ മേഖലയില്‍ ക്വാറി ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐറ്റിയു വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണ സാമഗ്രികളുടെ വില യാതൊരുവിധ മാനദണ്ഡവുമില്ലാതെ ഉടമകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. ഇതര ജില്ലകളെ അപേക്ഷിച്ച് വലിയ വിലയാണ് വര്‍ദ്ധിപ്പിച്ചത്.

ജില്ലാ ഭരണകൂടം ഇടപെട്ട് വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നിലപാട് സ്വീകരിച്ചുവെങ്കിലും വില കുറയ്ക്കാന്‍ ക്വാറി ഉടമകള്‍ തയ്യാറാകുന്നില്ല. രണ്ട് തവണ യോഗം ചേര്‍ന്നിട്ടും വര്‍ദ്ധിപ്പിച്ച വില കുറക്കാന്‍ യയ്യാറാകാത്ത നിലപാട് പ്രതിഷേധാര്‍ഹമാണ്. ക്വാറി ഉത്പന്നങ്ങളുടെ വില കുറക്കാന്‍ തയ്യാറാകണമെന്ന് ജില്ലാ കണ്‍വന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. 

യോഗത്തില്‍ എ.എ.സുരേഷ് അധ്യക്ഷത വഹിച്ചു. സി ഐ റ്റി യു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍  കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എം.മധു, കെ.സി. ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. കെ.വാസുദേവന്‍ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123292/quarry-products-price-hike-to-be-withdrawn-citu)