---
title: "വിജയോത്സവം: വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Victory Festival: Students felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123321/victory-festival-students-felicitated"
published_at: "2023-06-18T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f25aaa0f40_IMG-20230618-WA0017.jpg"
keywords: []
---

# വിജയോത്സവം: വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:**  എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചിറക്കൽ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. വിജയോത്സവം മുൻ എം പി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രുതി അധ്യക്ഷത വഹിച്ചു.

## Article Content

 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചിറക്കൽ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു. വിജയോത്സവം മുൻ എം പി പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ശ്രുതി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി സരള, കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജിഷ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി ഒ ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത്‌ അംഗം താഹിറ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി അനിൽ കുമാർ, ചെയർമാൻമാർ ടി കെ മോളി, എൻ ശശീന്ദ്രൻ, കെ വത്സല, വാർഡ് മെമ്പർ കസ്തൂരി ലത, ആസൂത്രണ സമിതി അംഗം മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123321/victory-festival-students-felicitated)