---
title: "ട്രോളുകളും കമന്റുകളും നിരോധിക്കണം; മുഖ്യമന്ത്രിയോട് നടിയുടെ അഭ്യര്‍ഥന."
english_title: "Gayatri Suresh Request"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12335/gayatri-suresh-request"
published_at: "2021-11-23T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c922a18bd5_n33513827016376510156729e75d07db7d6b035efa8762223582de4453c7608965e5862066785fac079aade.jpg"
keywords: []
---

# ട്രോളുകളും കമന്റുകളും നിരോധിക്കണം; മുഖ്യമന്ത്രിയോട് നടിയുടെ അഭ്യര്‍ഥന.

> **Lead Summary:** സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റാഗ്രാംലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് നടിയുടെ അഭ്യര്‍ഥന.

## Article Content

സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റാഗ്രാംലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് നടിയുടെ അഭ്യര്‍ഥന.

ലഹരിമരുന്നില്‍ നിന്നും പണം ഉണ്ടാക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ ട്രോളിലൂടെ പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ എന്ന് താരം ചോദിച്ചു. താന്‍ നേരിട്ടിട്ടുള്ള സൈബര്‍ ആക്രമണവും പറഞ്ഞാണ് താരത്തിന്റെ പ്രതികരണം. ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും നല്ലൊരു നാടാകാന്‍ ട്രോളുകള്‍ നിരോധിക്കണമെന്നും ഗായത്രി ആവശ്യപ്പെട്ടു. വീഡിയോ വൈറലായതോടെ പുതിയ ട്രോളുകളും എത്തിക്കഴിഞ്ഞു.

'എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായ് വിജയന്‍ സാറിനോടാണ്. സാറിനെയും അദ്ദേഹത്തിന്റെ എല്ലാ ആശയങ്ങളെയും നടപടികളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ വീഡിയോ സാറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുന്ന ഒരു കാലമാണ്. അതാണ് ലോകമെന്ന് നമ്മള്‍ വിശ്വസിക്കുന്നു. ലഹരിമരുന്നില്‍ നിന്നും പണം ഉണ്ടാക്കുന്നത് നിയമ വിരുദ്ധമാണ്. അപ്പോള്‍ ട്രോളിലൂടെ പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ.

ട്രോളില്‍ വരുന്ന കമന്റുകള്‍ ഒരാളെ മാനസികമായി തളര്‍ത്തും, മെന്റലായിപ്പോകും. ഇത് ഞാന്‍ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്‌നമല്ല. നല്ല നാടാകാന്‍ ആദ്യം ട്രോളുകള്‍ നിരോധിക്കുക്കാനുള്ള നടപടി സാര്‍ സ്വീകരിക്കണം. സോഷ്യല്‍ മീഡിയകളിലെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്യണം. ഇതൊക്കെ സാധ്യമാണോ എന്നറിയില്ല. ഒന്നോ രണ്ടോ ലക്ഷം വരുന്ന അത്തരത്തിലുള്ളവര്‍ വളര്‍ന്നുകൂട എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അവര്‍ക്ക് കേരളം തന്നെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നിങ്ങളില്‍ ഒരാള്‍ എന്നെ സപ്പോര്‍ട്ട് ചെയ്താല്‍ സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരാം'. എന്നിങ്ങനെയായിരുന്നു നടിയുടെ അഭ്യര്‍ഥന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12335/gayatri-suresh-request)