---
title: "പേരാവൂർ നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ സംഗമം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123350/iritty"
published_at: "2023-06-19T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f9f00439ec_FB_IMG_1687133838148.jpg"
keywords: []
---

# പേരാവൂർ നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ സംഗമം

> **Lead Summary:**  **ഇരിട്ടി**: മോദി സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിച്ച പേരാവൂർ നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ സംഗമം മീത്തലെ പുന്നാട് നിവേദിത വിദ്യലയത്തിൽ വച്ച് നടന്നു ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ വി.പി. സുരേന്ദ്രൻ സംഗമം ഉദ്‌ഘാടനം ചെയ്തു. കമ്മ്യൂണിസത്തിലെ ആശയങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെടുകയും ജനങ്ങൾ ഈ ആശയത്തെ പുറംകൾ കൊണ്ട് തട്ടി മാറ്റുകയും ചെയ്തുവെന്ന് സുരേന്ദ്രൻ പറഞ്ഞു.

## Article Content

 **ഇരിട്ടി**: മോദി സർക്കാരിന്റെ ഒൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിച്ച പേരാവൂർ നിയോജക മണ്ഡലത്തിലെ ഗുണഭോക്താക്കളുടെ സംഗമം മീത്തലെ പുന്നാട് നിവേദിത വിദ്യലയത്തിൽ വച്ച് നടന്നു ബി ജെ പി ജില്ലാ ഉപാധ്യക്ഷൻ വി.പി. സുരേന്ദ്രൻ സംഗമം ഉദ്‌ഘാടനം ചെയ്തു. കമ്മ്യൂണിസത്തിലെ ആശയങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെടുകയും ജനങ്ങൾ ഈ ആശയത്തെ പുറംകൾ കൊണ്ട് തട്ടി മാറ്റുകയും ചെയ്തുവെന്ന് സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലടക്കം കംമിയോണിസത്തിന്റെ ശക്തി ക്ഷയിച്ച് അത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഇവർ പറയുന്നത് ഒന്നും നടപ്പാക്കുന്നത് വേറൊന്നുമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ല ഉപാദ്ധ്യക്ഷ അനിത മണ്ണൊറ, ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, സി. രജീഷ്, മണ്ഡലം നേതാക്കളായ കെ.പി. സജിന, ഗീതാ രാമകൃഷ്ണൻ, വസുമതി തമ്പാൻ, പി. അജിത, വി.എം. പ്രശോഭ്, എം. ശ്രീരാജ്, കൗൺസിലർമാരായ എ,കെ. ഷൈജു, സി.പി. അനിത, എൻ. സിന്ധു, വി. പുഷ്പ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123350/iritty)