---
title: "വായന പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ചൂളിയാട് നവോദയ ഗ്രന്ഥാലയം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123366/kannur"
published_at: "2023-06-19T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648fc6f87f630_IMG-20230619-WA0007.jpg"
keywords: []
---

# വായന പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ചൂളിയാട് നവോദയ ഗ്രന്ഥാലയം

> **Lead Summary:** **കണ്ണൂർ** : വൈകുന്നേരങ്ങളിൽ ചൂളിയാട് നവോദയ ഗ്രന്ഥാലയത്തിലെത്തിയാൽ ഏതെങ്കിലും സർവകലാശാലാ ലൈബ്രറിയാണെന്ന് തോന്നിപ്പോകും. പുതിയ പുസ്തകങ്ങൾ എടുക്കാനും വായിച്ചവ മടക്കി മറ്റൊന്ന് എടുക്കാനും വരുന്നവർ. പത്രങ്ങളും ആനുകാലികങ്ങളും വായിയിക്കുന്നവർ. ഒരു ഭാഗത്ത് ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചുള്ള സജീവ ചർച്ചകൾ.

## Article Content

**കണ്ണൂർ** : വൈകുന്നേരങ്ങളിൽ ചൂളിയാട് നവോദയ ഗ്രന്ഥാലയത്തിലെത്തിയാൽ ഏതെങ്കിലും സർവകലാശാലാ ലൈബ്രറിയാണെന്ന് തോന്നിപ്പോകും. പുതിയ പുസ്തകങ്ങൾ എടുക്കാനും വായിച്ചവ മടക്കി മറ്റൊന്ന് എടുക്കാനും വരുന്നവർ. പത്രങ്ങളും ആനുകാലികങ്ങളും വായിയിക്കുന്നവർ. ഒരു ഭാഗത്ത് ഏതെങ്കിലും പുസ്തകങ്ങളെക്കുറിച്ചുള്ള സജീവ ചർച്ചകൾ.

വീടുകളിൽ എത്തിച്ചുകൊടുക്കുന്നതിനുള്ള പുസ്കകങ്ങൾ തരംതിരിക്കുന്ന വനിതാപ്രവർത്തകർ. കാരംസും ചെസും കളിക്കുന്നവർ വേറൊരു മുറിയിൽ.. ചൂളിയാട് തലക്കോട് ഗ്രാമത്തിൽ ആധുനികതയുടെ വെളിച്ചമെത്തിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച നവോദയ ഗ്രന്ഥാലയം 65-ന്റെ നിറവിലാണ്. ജില്ലയിലെ 55 ‘എ പ്ലസ്’ ലൈബ്രറികളിൽ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് മുന്നിട്ടുനിൽക്കുകയാണ് 1958-ൽ സ്ഥാപിച്ച നവോദയ ഗ്രന്ഥാലയം. ഗ്രന്ഥാലയവും നവോദയ കലാസമിതിയും സംയുക്തമായി സംഘടിപ്പിച്ച പി.എസ്.സി. ക്ലാസുകൾ വഴി ഏറെപ്പേർക്ക് സർക്കാർ ജോലി ലഭിച്ചു. എല്ലാ വീടുകളും ഒന്നു മുതൽ മൂന്നും നാലും സർക്കാർ ജോലിയുള്ളവരുടെ നാടാണ് മലപ്പട്ടം. ഇതേ പഞ്ചായത്തിലെ ചൂളിയാടും ആ വഴിയെ സഞ്ചരിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123366/kannur)