---
title: "ദേവ് സിനിമാസ് തിയ്യേറ്ററിൽ ഫയർ & റെസ്‌ക്യു വിഭാഗം പരിശോധന നടത്തി"
english_title: "The Fire & Rescue Department inspected the Dev Cinemas Theater"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12344/the-fire-rescue-department-inspected-the-dev-cinemas-theater-kanichar"
published_at: "2021-11-23T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619c988b08fb6_PicsArt_11-23-12.52.30.jpg"
keywords: []
---

# ദേവ് സിനിമാസ് തിയ്യേറ്ററിൽ ഫയർ & റെസ്‌ക്യു വിഭാഗം പരിശോധന നടത്തി

> **Lead Summary:**  കണിച്ചാർ: കണിച്ചാർ ദേവ് സിനിമാസ് തിയ്യേറ്ററിന്റെ അടിസ്ഥാന സൗകര്യ-സുരക്ഷാ സംവിധാനങ്ങളിൽ തൃപ്തി അറിയിച്ച് പേരാവൂർ ഫയർ & റെസ്‌ക്യു വിഭാഗം. തിയ്യേറ്ററിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് പ്രവർത്തനത്തിൽ അധികൃതർ തൃപ്തി രേഖപ്പെടുത്തിയത്.

## Article Content

 കണിച്ചാർ: കണിച്ചാർ ദേവ് സിനിമാസ് തിയ്യേറ്ററിന്റെ അടിസ്ഥാന സൗകര്യ-സുരക്ഷാ സംവിധാനങ്ങളിൽ തൃപ്തി അറിയിച്ച് പേരാവൂർ ഫയർ & റെസ്‌ക്യു വിഭാഗം. തിയ്യേറ്ററിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് പ്രവർത്തനത്തിൽ അധികൃതർ തൃപ്തി രേഖപ്പെടുത്തിയത്.

കോവിഡ് ലോക്ക്ഡൗണിന്റെ ഇടവേളയ്ക്ക് ശേഷം തുറന്ന് പ്രവർത്തനം ആരംഭിച്ച തിയ്യേറ്ററുകളിൽ ഫയർ & റെസ്‌ക്യു വിഭാഗം ഉൾപ്പടെ പൊതുവായി പരിശോധനകൾ നടത്തുന്നുണ്ട്. അഗ്നിരക്ഷാ സംവിധാനങ്ങൾ അടക്കമുള്ളവ കാര്യക്ഷമമാണോ എന്ന പരിശോധനയാണ് പ്രധാനമായും നടത്തുന്നത്. ദേവ് സിനിമാസ്സിൽ ഇക്കാര്യങ്ങളെല്ലാം തൃപ്തികരമാണെന്ന് ഫയർ & റെസ്‌ക്യു അധികൃതർ വ്യക്തമാക്കി.

അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ടതും പൊതുവെ പാലിക്കേണ്ടതുമായ മുൻ കരുതലുകൾ സംബന്ധിച്ച് ജീവനക്കാർക്ക് അധികൃതർ ക്ലാസ്സെടുത്തു. 600 സീറ്റുകളുള്ള ദേവ് സിനിമാസ് മേഖലയിൽ ഏറ്റവും വലിയ സ്‌ക്രീനുകളും ആകർഷകമായ ശബ്ദ വിന്യാസ സംവിധാനവും ഉള്ള തിയേറ്റർ ആണ്.

'മരക്കാർ' ഉൾപ്പടെയുള്ള സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് പരിശോധനകൾ നടത്തിയത്. കോവിഡ് ലോക്ക് ഡൗണിന് ശേഷം ആദ്യമായെത്തിയ 'കുറുപ്പ്' വിജയകരമായി പ്രദർശനം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12344/the-fire-rescue-department-inspected-the-dev-cinemas-theater-kanichar)