---
title: "കെഎസ്ആർടിസിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123468/arrested"
published_at: "2023-06-19T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6490180a6169d_Screenshot_20230619-142457_WhatsApp.jpg"
keywords: []
---

# കെഎസ്ആർടിസിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ 

> **Lead Summary:** **തൃശൂർ**: തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി.

## Article Content

**തൃശൂർ**: തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസിയിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി.

രണ്ട് പേർ അറസ്റ്റിൽ . പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി ബിശ്വാസ് എന്നിവരാണ് പിടിയിലായത്. അജയിന്റെ നേതൃത്വത്തിലാണ് ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്.ഇയാൾ ഭാഷ അറിയാനും മറ്റുമാണ് പശ്ചിമബം​ഗാൾ സ്വദേശിയുടെ സഹായം തേടിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പീച്ചി പൊലീസാണ് ഇത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്യുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123468/arrested)