---
title: "വായന പക്ഷാചരണ ഉദ്ഘാടനവും കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തക പ്രകാശനവും ചുങ്കക്കുന്ന് ഗവ:യു പി സ്കൂളിൽ നടന്നു"
english_title: "Chungakunn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123484/chungakunn"
published_at: "2023-06-19T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64902536c2c17_Screenshot_2023-06-19-15-20-38-23_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വായന പക്ഷാചരണ ഉദ്ഘാടനവും കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തക പ്രകാശനവും ചുങ്കക്കുന്ന് ഗവ:യു പി സ്കൂളിൽ നടന്നു

> **Lead Summary:** **ചുങ്കക്കുന്ന്** : ഇരിട്ടി ഉപജില്ല വായന പക്ഷാചരണ ഉദ്ഘാടനവും കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തക പ്രകാശനവും ചുങ്കക്കുന്ന് ഗവ:യു പി സ്കൂളിൽ നടന്നു.വായന ദിനത്തിൽlമുത്തശ്ശിക്കൊപ്പം എന്ന പരിപാടിയും നടന്നു. മുത്തശ്ശി കുട്ടികൾക്ക് ചെറുകഥകൾ പറഞ്ഞു കൊടുത്തു.

## Article Content

**ചുങ്കക്കുന്ന്** : ഇരിട്ടി ഉപജില്ല വായന പക്ഷാചരണ ഉദ്ഘാടനവും കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തക പ്രകാശനവും ചുങ്കക്കുന്ന് ഗവ:യു പി സ്കൂളിൽ നടന്നു.വായന ദിനത്തിൽlമുത്തശ്ശിക്കൊപ്പം എന്ന പരിപാടിയും നടന്നു. മുത്തശ്ശി കുട്ടികൾക്ക് ചെറുകഥകൾ പറഞ്ഞു കൊടുത്തു.

മുത്തശ്ശിയുടെ കഥ കുട്ടികളിൽ വേറിട്ടൊരു അനുഭവം ഉളവാക്കി പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇ ആർ   വിജയൻ സ്വാഗതവും ബാബു മാങ്കോട്ടിൽ (വാർഡ് മെമ്പർ ) അധ്യക്ഷതയും ഉദ്ഘാടനം റോയ് നമ്പുടകം (പ്രസിഡന്റ് കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്) നിർവ്വഹിച്ചു.

യോഗത്തിൽ ബാബുരാജ് (AEO) മുഖ്യാതിഥി ആയിരുന്നു കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തക കൈമാറ്റം തുളസീധരൻ ഇരിട്ടി ബി.ആർ സി ) നിർവ്വഹിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുത്തശ്ശിയെ പൊന്നാട നൽകി ആദരിച്ചു. യോഗത്തിന് ആശംസകൾ അർപ്പിച്ച് കൊണ്ട്.കെ വിനോദ് കുമാർ , ജസ്റ്റിൻ ജെയിംസ് (SMC ചെയർമാൻ) സിന്ദു മാതിരം പള്ളി (MPTA പ്രസിഡന്റ്) .സീൽസ് വർഗീസ് , പ്രദീപ്. അതുല്യ എൻ വിദ്യാർഥി പ്രതിനിധി സങ്കീർത്തന പി എസ് ,  പി.ഡി. തങ്കച്ചൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123484/chungakunn)