---
title: "കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു"
english_title: "Kolakkade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123497/kolakkade"
published_at: "2023-06-19T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64902dc71ea99_Screenshot_2023-06-19-15-55-14-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിൽ വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ, വായനാ ദിനത്തോടനുബന്ധിച്ച്, സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സോളി തോമസ് വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു. സിമി പി മാത്യു ടീച്ചർ സന്ദേശം നൽകി.പുസ്തക നിരൂപണം, പി എൻ പണിക്കർ അനുസ്മരണം, സന്ദേശം എന്നിവ നടത്തിയത് കുട്ടികൾ തന്നെ ആയിരുന്നു.കുമാരി മിഷേൽ, ജിസ് മരിയ, ഡയ്ന, മാസ്റ്റർ അദ്വൈത് എന്നിവർ സംസാരിച്ചു.

## Article Content

**കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ, വായനാ ദിനത്തോടനുബന്ധിച്ച്, സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സോളി തോമസ് വായനാ വാരാചരണം ഉദ്ഘാടനം ചെയ്തു. സിമി പി മാത്യു ടീച്ചർ സന്ദേശം നൽകി.പുസ്തക നിരൂപണം, പി എൻ പണിക്കർ അനുസ്മരണം, സന്ദേശം എന്നിവ നടത്തിയത് കുട്ടികൾ തന്നെ ആയിരുന്നു.കുമാരി മിഷേൽ, ജിസ് മരിയ, ഡയ്ന, മാസ്റ്റർ അദ്വൈത് എന്നിവർ സംസാരിച്ചു.

കുട്ടികളിൽ വായനാ ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ ആസ്വാദന കുറിപ്പ്, പോസ്റ്റർ രചന, വായനാ മത്സരം, തുടങ്ങി വിവിധ മത്സരങ്ങൾ ഈ വാരം സംഘടിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123497/kolakkade)