---
title: "മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു"
english_title: "Manathana Government HSS school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123516/manathana-government-hss-school"
published_at: "2023-06-19T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649040b1e351a_IMG-20230619-WA0035.jpg"
keywords: []
---

# മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

> **Lead Summary:** **മണത്തണ**: മണത്തണ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് എം.സുകേഷ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**മണത്തണ**: മണത്തണ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് എം.സുകേഷ് അദ്ധ്യക്ഷത വഹിച്ചു.

ദേവനന്ദ രാജ് പി.എൻ.പണിക്കർ അനുസ്മരണം നടത്തി. സീനിയർ അസിസ്റ്റൻ്റ് പി.ഷജോദ്, ഹയർ സെക്കൻ്ററി അദ്ധ്യാപകൻ എം.അജിത്ത്, സ്റ്റാഫ് സെക്രട്ടറി പി.ജെ.ജോസുകുട്ടി, വിദ്യാരംഗം കൺവീനർ സി.സതി നിധ, എൽ.ആർ.സജ്ന, ജയലത ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിദ്യാർത്ഥികളായ ഡി.സന്മയ, ഡെൽന തോമസ്, സ്റ്റീവൻ പീറ്റർ, ദേവപ്രിയ, കെ.ജെ.ശ്രീനന്ദ്, പി.ആർ.ആര്യ, വി.എ.ദിയ, പ്രയാഗ് പ്രസാദ് തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

വായന ദിനാചരണത്തിൻ്റെ ഭാഗമായിപുസ്തക പരിചയം, കവിതാലാപനം, വായന മത്സരം, പുസ്തക പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123516/manathana-government-hss-school)