---
title: "കേളകം സെന്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/123518/kelakam"
published_at: "2023-06-19T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649042d24c57e_IMG-20230619-WA0044.jpg"
keywords: []
---

# കേളകം സെന്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാവാരം ഉദ്ഘാടനം ചെയ്തു.

> **Lead Summary:**  **കേളകം**: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി സുനിത വാത്യാട്ട് വായനാവാരം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ. വർഗീസ് കവണാ ട്ടേൽ അധ്യക്ഷനായിരുന്നു. റിട്ട. ഫോറസ്റ്റ് ഓഫീസർ ശ്രീ. ഒ.എം.കുര്യാച്ചൻ വായനദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ്, ലീപ കെ , കെ വി ബിജു, മാസ്റ്റർ ഗോവർദ്ധൻ ജി, കുമാരി ജിസമോൾ തുടങ്ങിയവർ സംസാരിച്ചു.

## Article Content

 **കേളകം**: സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വാർഡ് മെമ്പർ ശ്രീമതി സുനിത വാത്യാട്ട് വായനാവാരം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ. വർഗീസ് കവണാ ട്ടേൽ അധ്യക്ഷനായിരുന്നു. റിട്ട. ഫോറസ്റ്റ് ഓഫീസർ ശ്രീ. ഒ.എം.കുര്യാച്ചൻ വായനദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ്, ലീപ കെ , കെ വി ബിജു, മാസ്റ്റർ ഗോവർദ്ധൻ ജി, കുമാരി ജിസമോൾ തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് പുസ്തകപരിചയം, പുസ്തക വായന, പുസ്തക പ്രദർശനം തുടങ്ങിയവ നടന്നു. ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് & ഗൈഡ്‌സ്, നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/123518/kelakam)