---
title: "വോഡഫോണ്‍ ഐഡിയയും  പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു"
english_title: "Vi also increase prepaid rates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12353/vi-also-increase-prepaid-rates"
published_at: "2021-11-23T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ca0490636f_Vodafone-Idea-shutterstock-770x433.jpg"
keywords: []
---

# വോഡഫോണ്‍ ഐഡിയയും  പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി**: എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന.

## Article Content

**ന്യൂഡല്‍ഹി**: എയര്‍ ടെലിനു പിന്നാലെ വോഡഫോണ്‍ ഐഡിയയും (വിഐ) പ്രി പെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇരുപതു മുതല്‍ 25 ശതമാനം വരെയാണ് വര്‍ധന.

ഈ മാസം 25 മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും.

ടെലികോം വ്യവസായത്തില്‍ നിലനില്‍ക്കുന്ന സാമ്ബത്തിക പ്രയാസം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കില്‍ മാറ്റം വരുത്തുന്നതെന്ന് കമ്ബനി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12353/vi-also-increase-prepaid-rates)