---
title: "സർക്കാർഓഫീസുകളിൽ എത്തുന്നവരോട് മാന്യമായി പെരുമാറണം: മനുഷ്യാവകാശ കമ്മീഷന്‍  "
english_title: "Those who come to government offices should be treated with dignity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12354/Those-who-come-to-government-offices-should-be-treated-with-dignity"
published_at: "2021-11-23T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ca0f94bad8_human-rights-commission328022-1593751406-jpg.jpg"
keywords: []
---

# സർക്കാർഓഫീസുകളിൽ എത്തുന്നവരോട് മാന്യമായി പെരുമാറണം: മനുഷ്യാവകാശ കമ്മീഷന്‍  

> **Lead Summary:** ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ന​യ​പൂ​ര്‍​വം പെ​രു​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍ അം​ഗം കെ.​ബൈ​ജു​നാ​ഥ്. നാ​ളെ ത​നി​ക്കോ കു​ടും​ബാം​ഗ​ത്തി​നോ മ​റ്റൊ​രു ഓ​ഫി​സി​ല്‍ ഒ​രാ​വ​ശ്യ​വു​മാ​യി ചെ​ല്ലേ​ണ്ടി വ​രു​മെ​ന്ന ബോ​ധം ഓ​രോ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​‍ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ച, മ​നു​ഷ്യാ​വ​കാ​ശ കമ്മീഷ​ന്റെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വി​ചാ​രി​ച്ചാ​ല്‍ വ​ലി​യ പ​രി​ധി​വ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യാം.

## Article Content

ക​ണ്ണൂ​ര്‍: സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലെ​ത്തു​ന്ന സാ​ധാ​ര​ണ​ക്കാ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ന​യ​പൂ​ര്‍​വം പെ​രു​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍ അം​ഗം കെ.​ബൈ​ജു​നാ​ഥ്. നാ​ളെ ത​നി​ക്കോ കു​ടും​ബാം​ഗ​ത്തി​നോ മ​റ്റൊ​രു ഓ​ഫി​സി​ല്‍ ഒ​രാ​വ​ശ്യ​വു​മാ​യി ചെ​ല്ലേ​ണ്ടി വ​രു​മെ​ന്ന ബോ​ധം ഓ​രോ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​‍ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ച്ച, മ​നു​ഷ്യാ​വ​കാ​ശ കമ്മീഷ​ന്റെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ വി​ചാ​രി​ച്ചാ​ല്‍ വ​ലി​യ പ​രി​ധി​വ​രെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യാം.

യ​ഥാ​സ​മ​യം പെ​ന്‍​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കി​യാ​ല്‍ സാ​ധാ​ര​ണ​ക്കാ​ര​നെ സം​ബ​ന്ധി​​ച്ചി​ട​ത്തോ​ളം വ​ലി​യ കാ​ര്യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളാ​ണ് ക​ല​ക്ട​റേ​റ്റു​ക​ളി​ല്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ഫ​യ​ലു​ക​ളി​ല്‍ അ​ധി​ക​മെ​ന്നും ഓ​രോ ഫ​യ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​മ്പോള്‍ പ​രാ​തി ന​ല്‍​കി​യ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ന​മ്മ​ള്‍ ആ​ദ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ടി.​വി. ര​ഞ്ജി​ത്ത്, ജി​ല്ല സാ​മൂ​ഹി​ക നീ​തി ഓ​ഫി​സ​ര്‍ എം. ​അ​ഞ്ജു മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12354/Those-who-come-to-government-offices-should-be-treated-with-dignity)